»   » ഇത്തവണയും നാദിര്‍ഷ ദിലീപിനെ കൈവിട്ടു.. ആത്മാര്‍ത്ഥ സുഹൃത്തിനോട് ഇങ്ങനെ ചെയ്യാമോ?

ഇത്തവണയും നാദിര്‍ഷ ദിലീപിനെ കൈവിട്ടു.. ആത്മാര്‍ത്ഥ സുഹൃത്തിനോട് ഇങ്ങനെ ചെയ്യാമോ?

Posted By:
Subscribe to Filmibeat Malayalam

മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ നാദിര്‍ഷ അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു. അഭിനേതാവിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത സംവിധായകനാണ് ലഭിച്ചതെന്ന് അമര്‍ അന്തോണി അക്ബറിന്റെ വിജയം സൂചിപ്പിക്കുന്നു. ദിലീപിന്റെ ആത്മമിത്രമായ നാദിര്‍ഷ സിനിമയെടുത്തപ്പോള്‍ എന്തുകൊണ്ട് സുഹൃത്തിനെ ഒഴിവാക്കിയെന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ യോജിച്ച സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ ദിലീപുമൊത്ത് സിനിമ ചെയ്യുമെന്നായിരുന്നു താരത്തിന്റെ മറുപടി.

വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തി.. ദിലീപ് കാണിച്ചത് കട്ടഹീറോയിസം.. ശരിക്കും ജനപ്രിയനായോ?

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി സിദ്ദിഖ്.. ഇങ്ങനെ തോന്നാനുള്ള കാരണം?

100 ശതമാനം തൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലറായ വില്ലനെ ഞെരിച്ച് കൊല്ലുന്നു.. ആഞ്ഞടിച്ച് സംവിധായകന്‍!

മിമിക്രി വേദികളില്‍ നിന്നും തുടങ്ങിയ സൗഹൃദം സിനിമയിലെത്തി താരമായി മാറിയിട്ടും ഇരുവരും കാത്ത് സൂക്ഷിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ദിലീപിനൊപ്പം നാദിര്‍ഷയെ കാണാനാണ് ആരാധകര്‍ക്കും താല്‍പര്യം. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ അടുത്ത കാലത്തൊന്നും ഇത് സംഭവിക്കാന്‍ സാധ്യതയില്ല. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നാദിര്‍ഷ ഇപ്പോള്‍.

വിവാദങ്ങളില്‍ വലിച്ചിഴച്ചു

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയത്‌പ്പോള്‍ നാദിര്‍ഷയുടെ പേരും ഉയര്‍ന്നുവന്നിരുന്നു. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു.

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍

ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കളാണ്. നാദിര്‍ഷ സംവിധാനത്തിലേക്ക് കടന്നപ്പോള്‍ പൂര്‍ണ്ണ പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ, നമിത പ്രമോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഈ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുന്നതിനിടയിലാണ് അടുത്ത ചിത്രവുമായി അദ്ദേഹം എത്തിയത്.

പുതിയ ചുവടുവെയ്പ്

വിവാദങ്ങള്‍ക്ക് വിരാമമിട്ട് പുതിയ ചുവടുവെയ്പുമായി മുന്നോട്ട് നീങ്ങുകയാണ് നാദിര്‍ഷ. തമിഴ് സിനിമയിലേക്ക് പ്രവേശിക്കുകയാണ് അദ്ദേഹം. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെയാണ് തമിഴില്‍ പ്രവേശിക്കുന്നത്.

നായകനായി എത്തുന്നത്

അജിത് ഫ്രം അറുപ്പുക്കോട്ടൈ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്. പുതുമുഖ താരമാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പ്രധാന ലൊക്കേഷന്‍

പൊള്ളാച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.സിദ്ദിഖ് അവതരിപ്പിച്ച വേത്തില്‍ സത്യരാജും സലീം കുമാര്‍ അവതരിപ്പിച്ച കഥാപാത്രമായി വടിവേലുവും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപ് ചിത്രത്തിനായുള്ള കാത്തിരിപ്പ് തുടരും

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരുന്നത്. ആദ്യ ചിത്രങ്ങളില്‍ ഇത് നടന്നില്ലെങ്കിലും അടുത്തിടെ തന്നെ ഇത് നടക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും. തമിഴകത്തേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് നാദിര്‍ഷ ഇപ്പോള്‍.

English summary
Nadirsha entering into Tamil Cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X