»   » നാദിര്‍ഷ വീണ്ടും, നായകന്‍ പൃഥ്വിരാജ് മാത്രം?

നാദിര്‍ഷ വീണ്ടും, നായകന്‍ പൃഥ്വിരാജ് മാത്രം?

Written By:
Subscribe to Filmibeat Malayalam

2015 ല്‍ ഇറങ്ങിയ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റുകളില്‍ ഒന്നാണ് നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മികച്ച പ്രേക്ഷാകാഭിപ്രായങ്ങള്‍ക്കൊപ്പം ബോക്‌സോഫീസിലും നേട്ടം കൊയ്തു.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ഇതാ നാദിര്‍ഷ വീണ്ടും എത്തുന്നു. ഇത്തവണ പൃഥ്വിരാജ് മാത്രമാണ് നായകന്‍. അതെ, കേട്ടത് സത്യമാണെങ്കില്‍ നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ കേന്ദ്ര നായകനായെത്തുന്നത് പൃഥ്വിരാജാണ്.

 nadirsha-prithvira

ദിവാന്‍ ഓഫ് കൊച്ചി എന്നാണ് ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് അറിയുന്നത്. കഥാപാത്രങ്ങളെ കുറിച്ചോ മറ്റോ ഉള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ചിത്രവും ഹാസ്യത്തിന് പ്രധാന്യം നല്‍കിക്കൊണ്ടാവുമോ എന്നാണ് ആരാധകരുടെ ചോദ്യം.

അതേ സമയം ചെയ്തു തീര്‍ക്കാനുള്ള ഒത്തിരി ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വി. ബ്ലെസിയുടെ ആട് ജീവിതം, വിമലിന്റെ കര്‍ണന്‍, ജീത്തു ജോസഫിന്റെ ഊഴം തുടങ്ങിയവയാണ് ഇനി പൃഥ്വിയ്ക്ക് ചെയ്യാനുള്ള ചിത്രം. സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസാണ് അടുത്ത റിലീസിങ് ചിത്രം. ഏപ്രില്‍ 29 ന് ചിത്രം റിലീസ് ചെയ്യും

English summary
Prithviraj will be joining hands with Nadirsha yet again for another film, which is yet to have an official announcement. the film is titled as 'Diwan of Kochi'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam