»   » മമ്മൂട്ടി ചിത്രം എപ്പോള്‍ നടക്കുമെന്ന് പറയാന്‍ കഴിയില്ല, അതിന് മുമ്പ് നാദിര്‍ഷ മറ്റൊന്ന് ചെയ്യുന്നു!

മമ്മൂട്ടി ചിത്രം എപ്പോള്‍ നടക്കുമെന്ന് പറയാന്‍ കഴിയില്ല, അതിന് മുമ്പ് നാദിര്‍ഷ മറ്റൊന്ന് ചെയ്യുന്നു!

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ തന്നെ ബോക്‌സോഫീസ് രാജാവായ സംവിധായകനാണ് നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ രണ്ട് ചിത്രങ്ങളും ബോക്‌സോഫീസില്‍ മികച്ച വിജയം നേടി.

മാസ്, ക്ലാസ്, ത്രില്ലര്‍, മമ്മൂട്ടിയുടെ മാരക ലുക്കും; ഗ്രേറ്റ് ഫാദറിനെ കുറിച്ച് സന്തോഷ് കീഴാറ്റൂര്‍


മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് നാദിര്‍ഷ അടുത്തതായി ചെയ്യുന്നത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതിന് മുന്‍പ് മറ്റൊരു ചിത്രത്തിലേക്ക് കടക്കുകയാണെന്ന് നാദിര്‍ഷ പറയുന്നു.


മമ്മൂട്ടി ചിത്രം

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷ പുതിയ സിനിമ സംവിധാനം ചെയ്യുന്നു എന്നായിരുന്നു വാര്‍ത്തകള്‍. സിനിമയില്‍ നാലടി പൊക്കമുള്ള കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിയ്ക്കുക എന്നും, കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷമായിരിയ്ക്കുമെന്നും നാദിര്‍ഷ പറഞ്ഞു.


അടുത്തത് അതല്ല

എന്നാല്‍ താന്‍ അടുത്തതായി ചെയ്യുന്നത് ഈ മമ്മൂട്ടി ചിത്രമല്ല എന്ന് നാദിര്‍ഷ അറിയിച്ചു. മമ്മൂക്കയുടെ പ്രോജക്ട് ചെയ്യുന്നുണ്ട്. പക്ഷേ അത് എപ്പോള്‍ ചെയ്യും എന്നത് സംബന്ധിച്ച് തീരുമാനമായില്ല. അടുത്തതായി ചെയ്യാന്‍ പോകുന്നത് അതല്ല എന്നാണ് നാദിര്‍ഷ പറഞ്ഞത്.


പിന്നെ ഏതാണ്

കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴാണ് അടുത്തതായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം. നായകനെ തീരുമാനിച്ചിട്ടില്ല. ചിലപ്പോള്‍ കറങ്ങിത്തിരിഞ്ഞ് വിഷ്ണുവില്‍ തന്നെ എത്തുമെന്നാണ് നാദിര്‍ഷ പറയുന്നത്. സിദ്ദിഖ് മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് സത്യരാജ് ആണ്. സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും.


കട്ടപ്പനയിലെ ഋത്വിക് റോഷന്‍

സിനിമാതാരം ആകണമെന്ന് ആഗ്രഹിക്കുന്ന ഇടുക്കി സ്വദേശിയായ യുവാവിന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ എന്ന ചിത്രത്തില്‍ പറയുന്നത്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തില്‍ കൃഷ്ണന്‍ നായര്‍ എന്ന കിച്ചുവായി എത്തിയത്. സിനിമ മികച്ച നിരൂപക പ്രശംസയും നേടി.


English summary
Nadirshah gearing up to remake Kattapanayille Rithwik Roshan to Tamil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam