»   » സല്‍മാന്‍ ഖാന്റെ നായികയാകാനുള്ള അവസരം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് നാദിയ മൊയ്തു!!!

സല്‍മാന്‍ ഖാന്റെ നായികയാകാനുള്ള അവസരം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് നാദിയ മൊയ്തു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ നിത്യഹരിത നായികയായിരുന്നു നാദിയ മൊയ്തു. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു. 1994 മുതല്‍ 2004 വരെ സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നിന്നിരുന്നെങ്കിലും ഇന്നും സിനിമയില്‍ സജീവമായി തുടരുകയാണ്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു നാദിയ ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്.

nadiya-moidu

പിന്നീട് തിരക്കുള്ള നടിയായി വളര്‍ന്ന നാദിയയെ തേടി ഒരുപാട് നല്ല അവസരങ്ങള്‍ എത്തിയിരുന്നു. ബോളിവുഡില്‍ നിന്നും നാദിയയെ തേടി വലിയൊരു അവസരം വന്നിരുന്നെങ്കിലും അതില്‍ അഭിനയിക്കാതിരുന്നതിനെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാദിയ ഇക്കാര്യം പറഞ്ഞത്.

താരങ്ങളുടെ കഷ്ടപാട് ഇതാണ്, തട്ടുകടയില്‍ ദോശ ചുടുന്ന പ്രമുഖ സീരിയല്‍ നടിയുടെ വീഡിയോ വൈറലാവുന്നു!

സല്‍മാന്‍ ഖാന്റെ നായികയായി മേനെ പ്യാര്‍ കിയ എന്ന സിനിമയിലേക്കായിരുന്നു നാദിയയ്ക്ക് അവസരം വന്നത്. നായികയാകാനുള്ള വിളിയായിരുന്നെങ്കിലും വിവാഹം തീരുമാനിച്ചിരുന്ന സമയം ആയിരുന്നതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് മുമ്പും ബോളിവുഡിലേക്ക് അവസരം തേടിയെത്തിയിരുന്നെങ്കിലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളത് കൊണ്ട് വേണ്ടെന്ന് വെക്കുകയായിരുന്നു.

English summary
Nadiya Moithu said openly how did she lose the opportunity to be heroine of Salman Khan?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam