»   » മമ്മൂട്ടി തോറ്റിടത്ത് പ്രതീക്ഷ ദിലീപും ഫഹദും

മമ്മൂട്ടി തോറ്റിടത്ത് പ്രതീക്ഷ ദിലീപും ഫഹദും

Posted By:
Subscribe to Filmibeat Malayalam

പെരുന്നാളിനു റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ ബോക്‌സ് ഓഫിസില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാതായതോടെ ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ദിലീപും ഫഹദ് ഫാസിലും തമ്മിലുള്ള പോരാട്ടത്തിന്. ദിലീപ് നായകനാകുന്ന 'നാടോടി മന്നനും' ഫഹദിന്റെ 'ഒളിപ്പോരും' തമ്മിലായിരിക്കും ഓണക്കാലത്ത് തിയറ്ററുകളില്‍ പ്രധാന പോരാട്ടം.

വിജിതമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നനില്‍ രാഷ്ട്രീയക്കരാനായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. ജാഥ തൊഴിലാളിയായ ഒരു യുവാവ് ഒടുവില്‍ തിരുവനന്തപുരം മേയറാകുന്നു. അനന്യയും മൈഥിലിയുമാണ് നായികമാര്‍. കൃഷ്ണ പൂജപ്പുരയാണ് കഥയും തിരക്കഥയും. 23ന് ചിത്രം തിയറ്ററിലെത്തും. ദിലീപും വിജിതമ്പിയും ഏറെക്കാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.

മുന്‍പ് ദിലീപിനെ നായകനാക്കി കുടുംബ കോടതി എന്ന ചിത്രം വിജിതമ്പി സംവിധാനം ചെയ്തിട്ടുണ്ട്. വര്‍ഷത്തില്‍ ആറു ചിത്രങ്ങള്‍ വരെ സംവിധാനംചെയ്തിരുന്ന വിജിതമ്പി ഇടക്കാലത്ത് സിനിമയില്‍ സജീവമായിരുന്നില്ല. ഈ ചിത്രത്തോടെ വിജി തമ്പി ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

23ന് തന്നെയാണ് ഫഹദ് ഫാസില്‍ നായകനാകുന്ന ഒളിപ്പോരും തിയറ്ററിലെത്തുന്നത്. എ.വി.ശശിധരനാണ് സംവിധാനം. സുബിക്ഷയാണ് ഫഹദിന്റെ നായിക. കലാഭവന്‍മണി, സറീന വഹാബ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബ്ലോഗ്, ഫെയ്‌സ്ബുക് എന്നിവയിലൂടെ പരിചയപ്പെടുന്നവരുടെ കൂട്ടായ്മയാണ് ചിത്രത്തിന്റെ കഥാബീജം. ബാംഗ്ലൂരിലെ ഐടി പ്രഫഷണലുകളുടെ കഥയാണിതില്‍ ശശിധരന്‍ പറയുന്നത്.

ഈ രണ്ടു ചിത്രങ്ങളോടു മല്‍സരിക്കാന്‍ അന്നു തന്നെ ബ്ലസിയുടെ കളിമണ്ണും തിയറ്ററിലെത്തും. ശ്വേതാ മേനോന്റെ പ്രസവം, വിവാദങ്ങള്‍, ഐറ്റംഡാന്‍സ്, ലാലീലാലീ എന്നു തുടങ്ങുന്ന ഗാനം എല്ലാം കൂടി കളിമണ്ണിനെ ഇപ്പോള്‍ തന്നെ പ്രശസ്തമാക്കിയിട്ടുണ്ട്. തിയറ്ററില്‍ വന്‍ വിജയമാകാനുള്ള എല്ലാ കാര്യവും കളിമണ്ണിന് ഇപ്പോള്‍ തന്നെ ഒത്തുവന്നിട്ടുണ്ട്. ഓണാഘോഷം തുടങ്ങുന്നതിനു മുന്‍പു തന്നെ തിയറ്ററില്‍ ആഘോഷമാകുകയാണ് ഈചിത്രങ്ങള്‍ എത്തുന്നതോടെ. അതോടൊപ്പം കുഞ്ചാക്കോ ബോബന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ദുല്‍ക്കറിന്റെ നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി, പൃഥ്വിയുടെ മെമ്മറീസ് എന്നിവയും തിയറ്റുകളിലുണ്ടാകും.

English summary
Nadodi Mannan of Dileep and Olipporu of Fahad Fazil to release now on 23rd August

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam