»   » ദിലീപിന്റെ നാടോടി മന്നന്‍ ഉടന്‍ പ്രദര്‍ശനത്തിന്

ദിലീപിന്റെ നാടോടി മന്നന്‍ ഉടന്‍ പ്രദര്‍ശനത്തിന്

Posted By: Super
Subscribe to Filmibeat Malayalam

വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ പ്രദര്‍ശനത്തിനെത്തുന്നു. മെയ് മാസത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുകയെന്നാണ് സൂചന. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്. മൈഥിലി, അനന്യ, അര്‍ച്ചന കവി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഒട്ടേറെ ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് നാടോടിമന്നന്റെ തിരക്കഥാകൃത്ത്.

ദിലീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള അഭിനയത്തിന് പ്രാധന്യം നല്‍കിയിരിക്കുന്ന ചിത്രം നര്‍മ്മരസപ്രധാനമാണ്, അതിനൊപ്പം തന്നെ ഗൗരവതരമായ ഒരു കഥയും ചിത്രം കൈകാര്യം ചെയ്യുന്നണ്ട്. ജാഥാ തൊഴിലാളിയായ പത്മനാഭനെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയായ പത്മനാഭന്‍ ജീവിതപ്രാരാബ്ധം മൂലമാണ് ജാഥാ തൊഴിലാളിയായി മാറുന്നത്. അങ്ങനെ ഒരിക്കല്‍ പത്മനാഭന്‍ തിരുവനന്തപുരത്ത് എത്തുകയാണ് ഇവിടുന്നങ്ങോട്ട് കഥയ്ക്ക് വഴിത്തിരിവുണ്ടാവുകയാണ്. ഏത് രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ജാഥയില്‍ പണം വാങ്ങി പങ്കെടുക്കുന്ന പത്മനാഭന്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറാവുകയാണ്.

നര്‍മ്മത്തിന്റെ ഒഴുക്കില്‍ മുന്നേറുന്ന ചിത്രം ഒരു ഘട്ടത്തില്‍ ഗൗരവതരമാകുന്നുണ്ട്, ഇതുതന്നെയാണ് ചിത്ത്രതിന്റെ പ്രത്യേകതയും. നെടുമുടി വേണു, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, കലാഭന്‍ പ്രജോദ്, ശ്രീലത, നന്ദു പൊതുവാള്‍, കുളപ്പുള്ളി ലീല തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നാടോടി മന്നന്‍ എത്തുന്നതിന് മുമ്പ് ദിലീപിന്റെ സൗണ്ട് തോമ വിഷുച്ചിത്രമായി റിലീസ് ചെയ്യുമെന്നാണ് സൂചന. ഇതിന് പിന്നാലെ ഒരുമാസത്തെ ഇടവേളയില്‍ നാടോടി മന്നനും തിയേറ്ററുകളിലെത്തും. സൗണ്ട് തോമയില്‍ മുറിച്ചുണ്ടുള്ള തോമയെന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

English summary
Dileep's long pending film, Nadodi Mannan, is expected to reach theatres during May.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam