»   » നാടോടികള്‍ക്കായി 3 മാസ്‌റ്റേഴ്‌സ്‌ ഒന്നിക്കുന്നു

നാടോടികള്‍ക്കായി 3 മാസ്‌റ്റേഴ്‌സ്‌ ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Sabu-Priyadarshan-Santhosh
തമിഴിലെ സൂപ്പര്‍ഹിറ്റ്‌ ഹിന്ദിയില്‍ റീമേക്ക്‌ ചെയ്യപ്പെടുമ്പോള്‍ മൂന്ന്‌ മാസ്‌റ്റേഴ്‌സ്‌ വീണ്ടും ഒന്നിക്കുകയാണ്‌. പ്രിയദര്‍ശന്‍, സന്തോഷ്‌ ശിവന്‍, സാബു സിറിള്‍ എന്നീ മൂന്നു പ്രതിഭകളാണ്‌ ഹിന്ദി നാടോടിയില്‍ ഒന്നിക്കുന്നത്‌. ഇന്ത്യന്‍ സിനിമയുടെ തന്നെ പ്രതിഭാസങ്ങളായ ഇവര്‍ പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ്‌ ചലച്ചിത്രത്തില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു.

ബോളിവുഡിലെ ജനപ്രിയ സംവിധായകനായ പ്രിയദര്‍ശന്റെ 19ാമത്‌ ഹിന്ദി സിനിമയായിരിക്കും ഇത്‌. പതിനേഴ്‌ വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ പ്രിയദര്‍ശനും സന്തോഷ്‌ ശിവനും ചേര്‍ന്ന്‌ കാലാപാനി ഒരുക്കിയത്‌. പ്രിയദര്‍ശന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായ കാലാപാനി മലയാളത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദിയില്‍ ഇവര്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമ്പേള്‍ കലാസംവിധാനരംഗത്ത്‌ മുന്‍നിരക്കാരനായ സാബുസിറിളും ഇതിന്റെ ഭാഗമാവുകയാണ്‌. ശശികുമാറും ടീമും ചേര്‍ന്ന്‌ തമിഴകത്ത്‌ ഒരുക്കിയ നാടോടികള്‍ തെന്നിന്ത്യയില്‍ തരംഗം തീര്‍ത്ത സിനിമയാണ്‌. അനന്യ നായികയായ നാടോടികള്‍ മലയാളത്തില്‍ റീമേക്ക്‌ ചെയ്‌തപ്പോഴും അനന്യ തന്നെയായിരുന്നു നായിക. പക്ഷേ ആ ചിത്രം തീരെ ജനപ്രീതിയാര്‍ജ്ജിച്ചില്ല.

തെന്നിന്ത്യയിലെ ശ്രദ്ധിക്കപ്പെട്ട പല ചിത്രങ്ങളും ഇതിനകം ബേളുവുഡില്‍ റീമേക്ക്‌ ചെയ്‌ത്‌ വന്‍വിജയം കൊയ്‌ത പ്രിയദര്‍ശന്‌ ഇപ്പോള്‍ ഹിന്ദിയാണ്‌ മികച്ച സുരക്ഷാതാവളം. വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ തന്റെ ഇഷ്ടനായകന്‍ മോഹന്‍ലാലിനെ നായകനാക്കി അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന ചിത്രം ഒരുക്കിയെങ്കിലും ഇത്‌ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

വീണ്ടും ബോളിവുഡില്‍ ശക്തമായ്‌ തിരിച്ചെത്തിയ പ്രിയദര്‍ശന്റെ പുതിയ സിനിമ എന്തുകൊണ്ടും മികച്ച അനുഭവമായിരിക്കും. പ്രത്യേകിച്ച്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രഹകനായ സന്തോഷ്‌ശിവന്‍ കൂടി ഇതിന്റെ ഭാഗമാവുമ്പോള്‍.

English summary
Kollywood sooper hit movie Nadodikal is going to be remade into Bollywood by popular director Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam