»   » വിവാഹത്തിനുള്ള മുന്നൊരുക്കമാണോ ഇത്? സാമന്തയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാം നിറഞ്ഞു!!

വിവാഹത്തിനുള്ള മുന്നൊരുക്കമാണോ ഇത്? സാമന്തയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാം നിറഞ്ഞു!!

By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമ കുടുംബത്തിലേക്ക് ഒരു താരദമ്പതികള്‍ കൂടി വരികയാണ്. ഏറെ കാലമായുള്ള കാത്തിരിപ്പിനൊടുവില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്തയും നാഗ ചൈതന്യയുമായി ഏറെ കാലത്തെ പ്രണയം തളിരിടാന്‍ പോവുകയാണ്. 2009 ലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ശേഷം ആ സൗഹൃദം പ്രണത്തിലേക്കെത്തുകയായിരുന്നു.

എല്ലാം തേപ്പായിരുന്നോ? വിവാഹം കഴിക്കാതെ അച്ഛനാവാണമെന്ന് സല്‍മാന്‍ ഖാന്‍! അതിന് ഒരു സുന്ദരിയെ വേണം..

ഇപ്പോള്‍ സാമന്തയുടെ ഇന്‍സ്റ്റാഗ്രാം മുഴുവന്‍ പാര്‍ട്ടിവെയര്‍ ഡ്രസ്സുകള്‍ ധരിച്ച ചിത്രങ്ങളാണ്. ഇതെല്ലാം വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒക്ടോബര്‍ 6 ന് ഗോവയില്‍ നിന്നാണ് ഇരുവരുടെയും വിവാഹം നടക്കാന്‍ പോവുന്നത്.

സാമന്തയുടെ വിവാഹം

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്തയുടെയും നാഗചൈതന്യയുടെയും ഏറെ കാലമായി തുടരുന്ന പ്രണയം സാഫല്യമാവാന്‍ പോവുകയാണ്. ഒക്ടോബര്‍ 6 നാണ് ഗോവയില്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.

വിവാഹത്തിനുള്ള ഒരുക്കം

വിവാഹത്തിന് വേണ്ടിയുള്ള സാമന്തയുടെ മുന്നൊരുക്കമാണോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന ഗ്ലാമര്‍ ചിത്രങ്ങളെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത്രയധികം ചിത്രങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

വിവാഹത്തിന് വേണ്ടിയുള്ള സാമന്തയുടെ മുന്നൊരുക്കമാണോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുന്ന ഗ്ലാമര്‍ ചിത്രങ്ങളെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത്രയധികം ചിത്രങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

വിവാഹ വസ്ത്രം


പ്രമുഖ ഫാഷന്‍ ഡിസൈനാറായ ക്രെഷ ബജാജാണ് സാമന്തയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിന് വേണ്ടി തയ്യാറാക്കിയ വസ്ത്രത്തില്‍ താരങ്ങളുടെ പേര് തുന്നിചേര്‍ത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹിന്ദു-ക്രിസ്ത്യന്‍ വിവാഹം

ഹിന്ദു-ക്രിസ്ത്യന്‍ മതാചാരപ്രകാരം പരമ്പരാഗത രീതിയിലാണ് വിവാഹം നടക്കാന്‍ പോവുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന വിവാഹം മൂന്ന് ദിവസം നീളുന്നതായിരിക്കുമെന്നാണ് പറയുന്നത്.

വിവാഹശേഷം സിനിമയിലേക്ക്


വിവാഹത്തിന് ശേഷം അവധി എടുത്ത് മാറി നില്‍ക്കണമെന്നാണ് ആഗ്രഹമെങ്കിലും താരങ്ങള്‍ ഏറ്റെടുത്ത സിനിമകളുടെ പൂര്‍ത്തികരണം ഇനിയും കഴിയാത്തതാണ് അവധി എടുക്കാത്തതിന് പിന്നിലെ കാരണം.

English summary
Naga Chaitanya-Samantha Ruth Prabhu wedding: And the preparations begin
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam