»   » ചൈതുവിന്റെ സ്വന്തമാകാന്‍ സാമന്ത എത്തിയത് എങ്ങനെയെന്നോ? ചിത്രങ്ങള്‍ കാണാം...

ചൈതുവിന്റെ സ്വന്തമാകാന്‍ സാമന്ത എത്തിയത് എങ്ങനെയെന്നോ? ചിത്രങ്ങള്‍ കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam

ടോളിവുഡിന്റെ സ്വന്തം പ്രണയ ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ആ പ്രണയം സഫലമാക്കി ഇരുവരും വിവാഹിതരായിരിക്കുകയാണ്. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം.

ജിമ്മിക്കി കമ്മല്‍ തരംഗം അവസാനിക്കുന്നില്ല... മൂന്ന് കോടി കാഴ്ചക്കാരുമായി പുതിയ റെക്കോർഡിലേക്ക്...

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നായിക നായകന്മാരായി എത്തിയ ഇരുവരും തമ്മിലുള്ള ബന്ധം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും നീങ്ങുകയായിരുന്നു. ചൈതു സാമന്ത വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അവസാനം പാകിസ്താനും സമ്മതിച്ചു; ഐഎസ്ഐക്ക് ഭീകരസംഘടനയുമായി ബന്ധം, കാരണം...

ചെറിയ ചടങ്ങ്

ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ വളരെ ചെറിയ ചടങ്ങായാണ് വിവാഹം നടത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 150 പേര്‍ വിവാഹത്തില്‍ പങ്കാളികളായി എന്നാണ് റിപ്പോര്‍ട്ട്.

റിസപ്ഷന്‍ പിന്നാലെ

വിവാഹത്തില്‍ അധികം ആളുകള്‍ പങ്കെടുത്തില്ലെങ്കിലും ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കുന്നില്ല. മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടബോര്‍ എട്ടിനാണ് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്കായി ഗംഭീര റിസപ്ഷന്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്.

വിവാഹ വസ്ത്രം

പരമ്പരാഗത ആചാര പ്രകാരം നടന്ന വിവാഹത്തിലെ വധു വരന്മാരുടെ വസ്ത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു. ഓഫ് വൈറ്റ് സാരിയും മെറൂണ്‍ ബ്ലൗസുമാണ് സാമന്ത ധരിച്ചിരുന്നത്. ക്രീം നിറത്തിലുള്ളതായിരുന്നു നാഗചൈതന്യയുടെ വേഷം.

പരമ്പരാഗത ആഭരണങ്ങള്‍

വസ്ത്രത്തില്‍ മാത്രമല്ല, സാമന്ത ധരിച്ചിരുന്ന ആഭരണങ്ങളും പരമ്പരാഗത തെലുങ്ക് വിവാഹങ്ങള്‍ക്ക് ഉപയോഗിക്കുന്നവയായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള ജിമ്മിക്കിയും മാലയും വളകളുമായിരുന്നു സാമന്ത അണിഞ്ഞിരുന്നത്.

ക്രിസ്ത്യന്‍ വിവാഹം

സാമന്ത-നാഗ ചൈതന്യ വിവാഹം ആദ്യമേ തന്നെ ശ്രദ്ധിക്കപ്പെട്ടത് രണ്ട് തരത്തിലുള്ള വിവാഹത്തിന്റെ പേരിലായിരുന്നു. ഇപ്പോള്‍ ഹിന്ദു ആചാര പ്രകാരം വിവാഹിതരായ ഇരുവരും ശനിയാഴ്ച വൈകുന്നേരം ക്രിസ്ത്യന്‍ ആചാര പ്രകാരം പള്ളിയില്‍ വച്ച് വിവാഹിതരാകും. സാമന്ത ക്രിസ്ത്യാനിയാണ്.

വിവാഹ ശേഷം

വിവാഹം പോലെ വിവാഹത്തിന് ശേഷമുള്ള ഇരുവരുടേയും പ്ലാനുകളും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. ഹണിമൂണ്‍ തന്നെയാണ് ഇതില്‍ പ്രധാനം. ഹണിമൂണും ന്യൂ ഇയറും ഇന്ത്യക്ക് വെളിയില്‍ ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സാമന്ത പറയുന്നു.

അഭിനയം തുടരുമോ?

വിവാഹത്തിന് ശേഷം സാമന്ത അഭിനയം തുടര്‍ന്നേക്കുമെന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് മുമ്പ് നിരവധി സിനിമകളില്‍ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചുണ്ട്. വിവാഹത്തിന് ശേഷവും ഒരുമിച്ച് അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
The destination wedding of the adorable couple,Naga Chaitanya and Samantha Ruth Prabhu who have been in a relationship for almost two years now was magical. While Chaitanya was the perfect groom in his ethnic white attire, Samantha looked gorgeous in a regal cream saree.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam