»   » വിമര്‍ശനങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറണം സായി പല്ലവിയെപ്പോലെ, പുതിയ തീരുമാനത്തിന് കൈയ്യടി

വിമര്‍ശനങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറണം സായി പല്ലവിയെപ്പോലെ, പുതിയ തീരുമാനത്തിന് കൈയ്യടി

Written By:
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത നേടിയ താരത്തിനെത്തേടി നിരവധി അവസരങ്ങളായിരുന്നു എത്തിയത്. എന്നാല്‍ സെലക്റ്റീവായി മാത്രമേ താന്‍ അഭിനയിക്കുള്ളൂവെന്നായിരുന്നു താരത്തിന്റെ നിലപാട്. മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടും താരം അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് താരത്തെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് സിനിമാലോകം തന്നെ ആ നിലപാട് തിരുത്തുകയായിരുന്നു.

സായി പല്ലവി സഹതാരങ്ങളോട് വഴക്കുണ്ടാക്കുവെന്ന വിമര്‍ശനവുമായി തെലുങ്ക് താരമായ നാഗശൗര്യ രംഗത്തെത്തിയിരുന്നു. താരത്തിന്റെ ആരാധകരെ ഏറെ വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു ഇത്. കേവലം രണ്ടും മൂന്നും ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ സായിക്ക് ലഭിച്ച പ്രശസ്തിയാണ് പലരെയും അസ്വസ്ഥരാക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്.

സായി പല്ലവിക്കെതിരെ രൂക്ഷവിമര്‍ശനം

ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സായി പല്ലവിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയാണ് നാഗശൗര്യ രംഗത്തെത്തിയത്. നേരത്തെ മറ്റൊരു താരവും ഇത്തരത്തില്‍ താരത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.

പെരുമാറ്റം ശരിയല്ല

സഹതാരങ്ങളോടുള്ള താരത്തിന്‍രെ പെരുമാറ്റം ശരിയല്ലെന്നായിരുന്നു താരം പറഞ്ഞത്. സായി പല്ലവിയെക്കുറിച്ച് നേരത്തെ ഇത്തരത്തിലൊരു വിമര്‍ശനവുമായി നാനി രംഗത്തെത്തിയിരുന്നു. വീണ്ടും ഇതേ വിഷയം വീണ്ടും ഉയര്‍ന്നുവന്നതോടെയാണ് സിനിമാലോകം ആകെ അമ്പരന്നത്.

കൂടിക്കാഴ്ച ഒഴിവാക്കാന്‍

സായി പല്ലവിയെ നേരിട്ട് കാണുന്നതില്‍ നിന്നും ഒഴിവാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഗശൗര്യയുടെ വിമര്‍ശനത്തെക്കുറിച്ച് അറിഞ്ഞ സായിപല്ലവി താരത്തോട് ക്ഷമ ചോദിച്ചിരുന്നു.

സായി പല്ലവിയുടെ പ്രതികരണം

ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. അത്തരത്തില്‍ നാഗശൗര്യയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സായി പല്ലവി പ്രതികരിച്ചത്. ഈ വിഷയത്തെക്കുറിച്ച് താരം സംവിധായകനോട് സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രമോഷണല്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നു

പുതിയ സിനിമയുടെ പ്രമോഷണല്‍ ചടങ്ങില്‍ നിന്നും നാഗശൗര്യ വിട്ടുനിന്നതിന് പിന്നിലെ കാരണം സായ് പല്ലവിയാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നായകന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തിയില്‍ അണിയറപ്രവര്‍ത്തകര്‍ തൃപ്തരല്ല.

കൃത്യസമയത്ത് പരിപാടിക്കെത്തി

പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്ന് സായിപല്ലവി വ്യക്തമാക്കിയിരുന്നു. പറഞ്ഞത് പോലെ തന്നെ കൃത്യസമയത്ത് സായി എത്തിയിരുന്നു. ട്രാഫിക് ബ്ലോക്ക് കാരണം ബൈക്കിലെത്തിയാണ് താരം പരിപാടിയില്‍ പങ്കെടുത്തത്.

സായി പല്ലവി നല്ല കുട്ടിയാവുന്നു, കൃത്യനിഷ്ട പാലിക്കാനായി താരം ചെയ്തത്, വീഡിയോ വൈറല്‍!

സംസ്ഥാന അവാര്‍ഡിനുള്ള മത്സരം മുറുകുന്നു, പ്രഖ്യാപനം വ്യാഴാഴ്ച, ഇത്തവണ ആരൊക്കെ നേടും?

English summary
Naga Shaurya avoiding Sai Pallavi, skips Kanam event

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam