»   » അന്തരിച്ച പ്രശസ്ത നടന്‍ നായകനായെത്തി !! ഇതാ ട്രെയിലര്‍..

അന്തരിച്ച പ്രശസ്ത നടന്‍ നായകനായെത്തി !! ഇതാ ട്രെയിലര്‍..

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രിയ താരങ്ങള്‍ അന്തരിച്ചാല്‍ അവരുടെ പഴയ ചിത്രങ്ങള്‍ കണ്ടാണ് പിന്നീട് ആരാധകര്‍ തൃപ്തിപ്പെടാറ്. എന്നാല്‍ അന്തരിച്ച പ്രശസ്ത നടനെ നായകനായി ചലച്ചിത്രമൊരുക്കിയിരിക്കുകയാണ് കന്നട സിനിമാ ലോകം. നടന്‍ വിഷ്ണുവര്‍ദ്ധന്‍ നായകാനായുള്ള ചിത്രമാണ് അടുത്ത് റിലീസ് ആവാന്‍ പോകുന്നത്. നായിക മറ്റാരുമല്ല തെന്നിന്ത്യന്‍ നടി രമ്യയാണ്.

തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന നാഗരഹാവു എന്ന ചിത്രത്തിലാണ് വിഷ്ണുവര്‍ദ്ധന്‍ നായകനായി എത്തുന്നത്. ചിത്രം അടുത്ത മാസം റീലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ വൈറലാവുകയാണ്. 40 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. സജിദ് ഖുറേഷി നിര്‍മ്മിച്ച ചിത്രം കന്നടയ്ക്കു പുറമേ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.

Read more: നസ്രിയ തിരിച്ചു വരുന്നു?

vishnu-27-

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ആദ്യമായാണ് അന്തരിച്ച ഒരു താരത്തെ നായകനാക്കി സിനിമയെടുക്കുന്നത്. ചിത്രം റീലീസായാല്‍ വിഷ്ണുവര്‍ദ്ധന്റെ 201ാ മത്തെ ചിത്രമായിരിക്കും ഇത്. ഒട്ടേറെ സ്‌പെഷ്യല്‍ ഇഫക്ടുകളുപയോഗിച്ചാണ് ചിത്രത്തില്‍ നായകനു ജീവനേകുന്നത്. കൂടാതെ പഴയചിത്രങ്ങളില്‍ നിന്നുളള ചില സ്റ്റില്‍സുകളും ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ യു ട്യൂബില്‍ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്.

നാഗരഹാവുവില്‍ 140 അടിയുളള പാമ്പിന്റെ അവതാരമാണത്രേ വിഷ്ണുവര്‍ദ്ധന്‍. ചിത്രം ഒക്ടോബര്‍ 14 നു റിലീസ് ചെയ്യും. കൗരവര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചയമുളള നടനാണ് വിഷ്ണുവര്‍ദ്ധന്‍. 2009 ഡിസംബര്‍ 31 നാണ് വിഷ്ണുവര്‍ദ്ധന്‍ അന്തരിച്ചത്.

നാഗരഹാവുവിലെ കൂടുതല്‍ ഫോട്ടോസിനായി...

English summary
Nagarahavu trailer which was released on YouTube two days ago, has gone viral on social media and is being widely appreciated for the fantastic VFX work and glimpses of Vishnu Dada.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam