»   » മകന്റെ സിനിമക്ക് പ്രോമോഷന്‍ നല്‍കി താരപിതാവ് ട്വീറ്റ് ചെയ്തത് നടിയുടെ വാട്ട്‌സ്ആപ്പ് ചാറ്റ്!!!

മകന്റെ സിനിമക്ക് പ്രോമോഷന്‍ നല്‍കി താരപിതാവ് ട്വീറ്റ് ചെയ്തത് നടിയുടെ വാട്ട്‌സ്ആപ്പ് ചാറ്റ്!!!

Posted By:
Subscribe to Filmibeat Malayalam

മകന്റെ സിനിമക്ക് പ്രേമോഷന്‍ വേണ്ടി നാഗാര്‍ജുന കണ്ടെത്തിയ വഴി ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ജനങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന രീതിയിലാണ് താരം മകന് പിന്തുണയുമായി എത്തിയത്.

ചിത്രീകരണത്തിനിടെ വധഭീഷണി നേരിടേണ്ടി വന്ന നടി താനല്ല! പരാതിയുമായി മഞ്ജു വാര്യര്‍!!

ഭാവി മരുമകളും തെന്നിന്ത്യന്‍ സൂപ്പര്‍ നടിയുമായ സമന്ത അയച്ച വാട്ട്‌സ്ആപ്പ് ചാറ്റാണ് ട്വിറ്ററിലുടെ നാഗാര്‍ജുന പങ്കുവെച്ചത്. നാഗാചൈതന്യയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ കാര്യമാണ് ചാറ്റിലുള്ളത്.

നാഗാര്‍ജുനയുടെ ട്വീറ്റ്

ഭാവി മരുമകളും നടിയുമായ സമന്തയുമായി വാട്ട്‌സ്ആപ്പില്‍ നടത്തിയ ചാറ്റാണ് ട്വിറ്ററിലുടെ പങ്കുവെച്ചത്.

നാഗാചൈതന്യയുടെ ചിത്രത്തിന്റെ ട്രെയിലര്‍

രാരണ്ടോ വെടുക ചുതം എന്ന ചിത്രത്തിലാണ് നാഗാചൈതന്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരിന്നു. അതിനെക്കുറിച്ചായിരുന്നു സമന്ത വാട്ട്‌സ്ആപ്പിലുടെ നാഗാര്‍ജുനക്ക് മെസേജ് അയച്ചത്.

ഇതില്‍ കൂടുതല്‍ മറുപടികളൊന്നും മകന് കിട്ടാനില്ല

സിനിമയുടെ ട്രെയിലര്‍ ഇഷ്ടമായെന്നും അതില്‍ നാഗാചൈതന്യയുടെ ലുക്കും അഭിനയിച്ചിരിക്കുന്നതുമെല്ലാം നന്നായിട്ടുണ്ടെന്നും സമന്ത പറയുന്നു. ഇത്രയും മനോഹരമായ മറുപടിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരം ചാറ്റ് ട്വീറ്റ് ചെയ്തത്.

രാരണ്ടോ വെടുക ചൂതം

കല്യണ്‍ കൃഷ്ണ കുര്‍സാല സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നാഗാചൈതന്യ നായകനായി അഭിനയിക്കുന്നത്. അന്ന പൂര്‍ണ സ്റ്റുഡിയോസിന്റെ ബാനറിന്റെ നാഗാര്‍ജുന തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നതും. രാകുല്‍ പ്രീതി സിംഗാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

English summary
Samantha Ruth Prabhu, Nagarjuna’s WhatsApp chat about Naga Chaitanya is going viral and we’re not surprised

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam