TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രേക്ഷകരെ കൂതറകളാക്കരുത്
എന്തിനാണ് ഇത്തരം സിനിമകള്‍ തിയറ്ററിലെത്തുന്നത് എന്ന് ചോദിച്ചുപോകും ആരും. കഴിഞ്ഞ വാരങ്ങളില്‍ തിയറ്ററിലെത്തിയ ഗര്‍ഭശ്രീമാന്‍, നാകു പെന്റ നാക്കു ടാക്കാ, കൂതറ എന്നീ ചിത്രങ്ങള്‍ കാണുമ്പോള്‍ ആരും ചോദിച്ചുപോകുമെന്നതില് സംശയമൊന്നുമില്ല. ഹൗ ഓള്‍ഡ് ആര്‍യു , ബാംഗഌര് ഡെയ്സ് എന്നീ ചിത്രങ്ങള്‍ കണ്ട് ആവേശഭരിതരായ പ്രേക്ഷകര്‍ പിന്നീട് കാണാന്‍ പോയത് മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്ന കൂതറ കാണാനാണ്. സിനിമ കണ്ട ശേഷം കൂതറ എന്ന പേരുവായിക്കുമ്പോള് ആരും ചോദിക്കും എന്തിനാണ് സംവിധായകന്റെ പേര് ഇത്ര വലുതാക്കി വച്ചതെന്ന്. അത്രയ്ക്കും ബോറാണ് ഈ ചിത്രം. മോഹന്‍ലാലിനെ പോലെ ഒരാള്‍ ഇതിലെ അതിഥി വേഷം ചെയ്തുവെന്നതു തന്നെ വലിയൊരു അത്ഭുതമാണ്. മിസ്റ്റര്‍ ഫ്രോഡ് എന്ന ലാല്‍ ചിത്രം കണ്ടവര്‍ക്കുള്ള ഇരുട്ടടിയാണ് ഈ ചിത്രമെന്ന് ധൈര്യമായി പറയാം.
സുരാജ് വെഞ്ഞാറമൂട് നായകനായ ഗര്‍ഭശ്രീമാന്‍ കണ്ട് പകുതിയാകുമ്പോഴേക്കും ഇറങ്ങിപോന്നവരാണ് മിക്ക പ്രേക്ഷകരും. അത്രയ്ക്കും അസഹനീയമായിരുന്നു ചിത്രം. ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് അഭിനയിച്ച ചിത്രമെന്ന നിലയ്ക്കാണ് എല്ലാവരും തിയറ്ററില്‍ പോയത്. പക്ഷേ എന്തു ചെയ്യും. നല്ലൊരു നടനെ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത സംവിധായകന്.

ഇനി ഇന്ദ്രജിത്ത് നായകനായ നാകു പെന്റാ നാക്കു ടാക്കാ എന്ന ചിത്രം കണ്ടാലും ഇതുതന്നെ ഗതി പുതുമയുള്ള പ്രമേയവുമായി വയലാര്‍ മാധവന്‍കുട്ടി എത്തുന്നു എന്നൊക്കെയായിരുന്നു പരസ്യം. ഇന്ദ്രജിത്ത് എന്തു ധൈര്യത്തിലാണ് ഈചിത്രത്തില്‍ അഭിനയിച്ചതെന്നു മനസ്സിലാകുന്നില്ല. മുന്‍പ് റിലീസ് ചെയ്ത എക്സേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിന്റെ കഥയുടെ അതേ ഗതിയാണ് ഇതിനും. സൗത്താഫ്രിക്കയിലെ ചില ലൊക്കേഷന്‍ കണ്ടെങ്കിലും പണം മുതലാക്കാമെന്നു മാത്രം.
ആര്‍ക്കുവേണ്ടിയാണ് ഇത്തരം തട്ടിക്കൂട്ടലെന്ന് ഇനിയും മനസ്സിലാകുന്നില്ല. അവാര്‍ഡ് ചിത്രങ്ങള്‍ ഇപ്പോഴും തിയറ്റര്‍ കിട്ടാന്‍ പ്രയാസപ്പെടുമ്പോള്‍ ഇതുപോലെ തരംതാണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്ക്കൊരു മടിയുമില്ല. ചിത്രം കാണാന്‍ ആളില്ലെങ്കിലും അവര്‍ കാണിച്ചുകൊണ്ടേയിരിക്കും.