»   » നാക്കു പെന്റാ നാക്കു ടക്കാ, പിടികിട്ടിയോ?

നാക്കു പെന്റാ നാക്കു ടക്കാ, പിടികിട്ടിയോ?

Posted By:
Subscribe to Filmibeat Malayalam

ഈയിടെ പുറത്തിറങ്ങിയ ഒട്ടുമിക്ക മലയാളം സിനിമകള്‍ക്കും ഇംഗ്ലീഷ് പേരുകളായിരുന്നു. നാക്കു പെന്റാ നാക്കു ടാക്കാ എന്താണെന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ട. വരാനിരിക്കുന്ന ഒരു മലയാളസിനിമയുടെ പേരാണിത്. സംവിധാനം ചെയ്യുന്നത് വയലാര്‍ മാധവന്‍കുട്ടി.

ഈ വിചിത്രമായ പേര് സിനിമയെ പ്രശസ്തിയിലെത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ആഫ്രിക്കന്‍ ഭാഷയില്‍ നാക്കു പെന്റാ നാക്കു ടാക്കാ എന്ന വാക്കിന് ഐ ലവ് യു എന്നാണ് അര്‍ത്ഥം. വെറും പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല ഈ ആഫ്രിക്കന്‍ പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ അധികഭാഗവും ചിത്രീകരിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്.

nakupentanakutaka

ഇന്ദ്രജിത്ത്, ഭാമ, മുരളി ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. ഒഴിമുറി, റിലീസ് ചെയ്യാനുള്ള കാഞ്ചി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയമോഹനാണ് തിരക്കഥയൊരുക്കുന്നത്. സംഗീതം ഗോപിസുന്ദറാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പരിപൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. റിമാ കല്ലിങല്‍ അഭിനയിക്കുന്ന എസ്‌കേപ് ഫ്രം ഉഗാണ്ടയാണ് ആദ്യ ചിത്രം.

English summary
Nakku Penta Naku Taka... confused? Yes, it is a Malayalam movie name. This uniqueness in the title has already made the movie to the headlines.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam