»   » കെനിയയില്‍ ഇന്ദ്രജിത്തും ഭാമയും സുരക്ഷിതര്‍

കെനിയയില്‍ ഇന്ദ്രജിത്തും ഭാമയും സുരക്ഷിതര്‍

Posted By:
Subscribe to Filmibeat Malayalam

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ വെടിപ്പുണ്ടായെന്നും ഒന്‍പതുപേര്‍ മരിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മലയാള സിനിമാ ലോകത്തെയും ഇന്ദ്രജിത്ത്, ഭാമ എന്നിവരുള്‍പ്പെടെയുള്ളവരുടെ കുടുംബത്തെയും അല്‍പനേരത്തേയ്ക്ക് പരിഭ്രാന്തിയിലാക്കി. വയലാര്‍ മാധവന്‍ കുട്ടി സംവിധാനം ചെയ്യുന്ന നാക്കുപെന്റാ നാക്കുടാക്കാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ദ്രജിത്തും ഭാമയുമുള്‍പ്പെടുന്ന സംഘം കെനിയയിലേയ്ക്ക് പോയത്.

ഷൂട്ടിങ് നടക്കുന്ന സ്ഥലത്തിന് തൊട്ടടടുത്താണ് വെടിവെപ്പുണ്ടായിരിക്കുന്നതെന്നാണ് ആദ്യം ചില അഭ്യൂഹങ്ങള്‍ പരന്നതോടെ എല്ലാവരും പരിഭ്രാന്തരായി വിവരമറിയാനുള്ള നെട്ടോട്ടമായി. വിവരമറിഞ്ഞയുടന്‍ പൂര്‍ണിമ ഇന്ദ്രജിത്തിനെ വിളിച്ചെങ്കിലും ഫോണ്‍ പരിധിയ്ക്ക് പുറത്തായിരുന്നു. അധികം വൈകാതെ തങ്ങള്‍ സുരക്ഷിതരാണെന്ന ഇന്ദ്രജിത്തിന്റെ സന്ദേശം എത്തിയതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്.

Naku Penta Naku Taka

പിന്നീട് മാതൃഭൂമിയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഷൂട്ടിങ് സെറ്റിലുള്ളവരുമായി ബന്ധപ്പെടുകയും വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും വളരെ അകലെയുള്ള സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നതെന്ന് ഇന്ദ്രജിത്ത് അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കങ്ങളൊന്നുമില്ലാതെ തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

English summary
Actore Indrajith informed his Family and TV Channel that the shooting team of Naku Penta Naku Taka is safe in Kenya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X