twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജല സംരക്ഷണ സന്ദേശവുമായി 'നല്ല വിശേഷം', ഓഡിയോ റിലീസ് ചെയ്ത് ജോഷി!

    |

    നാല് മാസങ്ങള്‍ക്ക് മുമ്പ് ജലത്തിന്റെ ഉഗ്രതാണ്ഡവം കണ്ട് വിറങ്ങലിച്ച് നിന്നവരാണ് കേരള ജനത. ജലവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ടാകണം വികസനമെന്ന മുന്നറിയിപ്പിനെ സൗകര്യപൂര്‍വ്വം മറന്ന് മുന്നോട്ട് നീങ്ങിയ ജനതയ്ക്ക് പ്രകൃതി നല്‍കിയ മുന്നറിയിപ്പായിരുന്നു കഴിഞ്ഞു പോയ പ്രളയം. 'ജലം ജീവനാണ്' എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് നല്ല വിശേഷം എന്ന ചിത്രത്തിലൂടെ സംവിധായകന്‍ അജിതന്‍.

    ഇത് തള്ളല്ല, ഒടിയന്റെ ഒടിവിദ്യയില്‍ ബോക്‌സോഫീസ് കുലുങ്ങി!റെക്കോര്‍ഡ് തകര്‍ത്ത് ലാലേട്ടന്‍!!ഇത് തള്ളല്ല, ഒടിയന്റെ ഒടിവിദ്യയില്‍ ബോക്‌സോഫീസ് കുലുങ്ങി!റെക്കോര്‍ഡ് തകര്‍ത്ത് ലാലേട്ടന്‍!!

    ഓഡിയോ റിലീസ്

    ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ ജോഷി നിര്‍വ്വഹിച്ചു. എറണാകുളം പേള്‍ പാലസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് മലയാള ചലച്ചിത്ര, സാംസ്‌ക്കാരിക, സാമൂഹ്യരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധേയമായി. പ്രവാസി ഫിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് വിനോദ് വിശ്വനാണ്. സൂരജ് നായര്‍, ഉഷ മേനോന്‍ എന്നിവരുടെ വരികള്‍ക്ക് സൂരജ് നായര്‍, റെക്‌സ് എന്നിവര്‍ ചേര്‍ന്ന് സംഗീതം നിര്‍വ്വഹിക്കുന്നു. നജീം അര്‍ഷാദ്, അമൃത ജയകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

    ഞവരൂര്‍ കടവ്

    പ്രകൃതിയോട് അടുത്ത് നില്ക്കുന്ന ഗ്രാമമാണ് ഞവരൂര്‍ കടവ്. അവിടുത്തെ ഗ്രാമവാസികള്‍, അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് കടവിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കുന്നുകള്‍ ഇടിച്ചുനിരത്തി, മണ്ണുവിറ്റ് കാശുണ്ടാക്കി ജീവിക്കുന്ന ദിവാകരപണിക്കര്‍. മണ്ണെടുത്ത ഭൂമിയില്‍ കെമിക്കലുകള്‍ തളിച്ച് കാര്‍ഷികവിളകള്‍ ഉണ്ടാക്കുന്നു. അതിനുവേണ്ടി ദിവാകരപണിക്കര്‍ക്ക് കൂട്ടായി നില്‍ക്കുതോ അജയകുമാരനും. ജലം മലിനപ്പെടുമ്പോള്‍, ഗ്രാമവാസികളുടെ ജീവിതവും അതുവഴി സ്വഭാവവും മലിനപ്പെടുന്നു.

    ലൊക്കേഷന്‍

    ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ പാലക്കാടും തിരുവനന്തപുരവുമാണ്. ബിജു സോപാനം, ശ്രീജി ഗോപിനാഥന്‍, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബാലാജി, ദിനേശ്പണിക്കര്‍, ശശികുമാര്‍ (കാക്കമുട്ട് ഫെയിം), കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, രമേഷ് വലിയശാല, വളവില്‍ മധു, രമേഷ് ഗോപാല്‍, അനിഷ സീനു, അപര്‍ണ്ണാ നായര്‍, രുക്മണിയമ്മ, ശ്രീജ, സ്റ്റെല്ലാരാജ, രെഞ്ചു, അര്‍ച്ചന, വീണാ കൊല്ലം, ബേബി വര്‍ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    English summary
    Director Joshiy released Nalla Visesham movie audio
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X