»   » കൂടെ അഭിനയിക്കുന്നതിനിടയില്‍ ഫഹദ് പേടിച്ചിരുന്നുവെന്ന് നമിതാ പ്രമോദ് !!

കൂടെ അഭിനയിക്കുന്നതിനിടയില്‍ ഫഹദ് പേടിച്ചിരുന്നുവെന്ന് നമിതാ പ്രമോദ് !!

Posted By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തുയ താരമാണ് നമിതാ പ്രമോദ്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നമിതാ നായികയായി ഒരു സിനിമ പുറത്തിറങ്ങിയിട്ടുള്ളത്. മുന്‍പ് കണ്ട പോലെ നാടന്‍ ഗെറ്റപ്പില്‍ അല്ല പുതിയ ചിത്രമായ റോള്‍ മോഡല്‍സില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ഫഹദ് ഫാസിലിനൊപ്പമാണ് ഈ ചിത്രത്തില്‍ നമിത വേഷമിട്ടത്.

ഇടവേളയ്ക്ക് ശേഷം പുത്തന്‍ മേക്കോവറുമായി ഗംഭീര തിരിച്ചു വരവ് നടത്തിയ നമിത റോള്‍ മോഡല്‍സ് ഷൂട്ടിങ്ങിനിടയിലെ രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

കൂടെ അഭിനയിക്കാന്‍ ഫഹദ് ഫാസിലിന് ടെന്‍ഷനായിരുന്നു

സാഹസികത ഇഷ്ടപ്പെടുന്ന കഥാപാത്രമായാണ് നമിത റോള്‍ മോഡല്‍സില്‍ പ്രത്യക്ഷപ്പെട്ടത്. സാഹസിക രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സഹതാരമായിരുന്ന ഫഹദ് ഫാസിലിന് പേടിയുണ്ടായിരുന്നുവെന്ന് നമിത പറയുന്നു. കല്ല്യാണം കഴിഞ്ഞതു കൊണ്ടാണല്ലോ ഈ ടെന്‍ഷന്‍ എന്നു പറഞ്ഞ് കളിയാക്കിയപ്പോഴും തലകുലുക്കിയതല്ലാതെ യാതൊരു മറുപടിയും ഫഹദ് നല്‍കിയിരുന്നില്ലെന്നും നമിത പറയുന്നു.

സഹതാരങ്ങളെക്കുറിച്ച്

വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയില്‍ മാത്രമല്ല അല്ലാതെയും കൗണ്ടര്‍ അടിക്കുന്ന പോലെയായിരുന്നു ഷറഫുദ്ദീന്റെ സംസാരം. വിനയ് ഫോര്‍ട്ടാണെങ്കില്‍ എന്തെങ്കിലും സംഭവവും ഒപ്പിച്ച് മുങ്ങുന്നത് പതിവായിരുന്നു. പറയാനുള്ള കാര്യങ്ങളെല്ലാം മുഖത്തു നോക്കി പറയുന്ന ശഷ ശൈലിയായിരുന്നു വിനായകന്റേതെന്നും താരം ഓര്‍ക്കുന്നു. ഇവര്‍ മൂവരും അനിയത്തിക്കുട്ടിയെപ്പോലെയായിരുന്നു തന്നെ പരിഗണിച്ചിരുന്നത്.

സംവിധായകനെക്കുറിച്ച്

പെര്‍ഫെക്ഷന്‍ വന്നില്ലെങ്കില്‍ ഒന്നു കൂടി ഷൂട്ട് ചെയ്യുന്നതിന് ഒരു വിമുഖതയും കാണിക്കാത്ത സംവിധാകനാണ് റാഫിയെന്ന് താരം പറയുന്നു. വഴക്ക് പറയാനൊന്നും അദ്ദേഹം വരില്ലായിരുന്നുവെന്നും നമിത ഓര്‍ക്കുന്നു.

ഗോവയിലെ ഷൂട്ടിനെക്കുറിച്ച്

ചിത്രത്തിലെ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നത് ഗോവയില്‍ വെച്ചായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് കറങ്ങാന്‍ പോവണമെന്നൊക്കെ കരുതിയിരുന്നുവെങ്കിലും വെയിലേറ്റ് തളരുന്നതിനാല്‍ അതിനൊന്നും കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു.

സിനിമ റിലീസ് ചെയ്തപ്പോള്‍

സിനിമ റിലീസ് ചെയ്തതിനു ശേഷം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ലുക്ക് ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞ് പലരും വിളിച്ചിരുന്നുവെന്ന് താരം പറയുന്നു.

പുതിയ ചിത്രത്തെക്കുറിച്ച്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം, ദിലീപ് ചിത്രമായ കമ്മാരസംഭവം തുടങ്ങിയ സിനിമകളാണ് ഇനി നമിതയുടേതായി പുറത്തിറങ്ങാനുള്ളത്.

English summary
Namitha Pramod about Role models.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X