»   » അഞ്ച് കൊല്ലത്തിനുള്ളില്‍ വിവാഹമില്ല; നമിത

അഞ്ച് കൊല്ലത്തിനുള്ളില്‍ വിവാഹമില്ല; നമിത

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഇപ്പോള്‍ വിവാഹത്തിന് താല്‍പര്യമില്ല. യുവ നടിയായ നമിത പ്രമോദ് പറയുന്നു. തനിക്കിപ്പോള്‍ 18 വയസ് ആയിട്ടുള്ളു. അതുകൊണ്ട് തന്നെ പഠനവും അഭിനയവും ഒരുമിച്ച് കൊണ്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, അഞ്ച് വര്‍ഷത്തേക്ക് വിവാഹത്തെ കുറിച്ച് ആലോചിക്കില്ലന്നുമാണ് താരം പറയുന്നത്.

നമിത പ്രമോദിന്റെ വിവാഹത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹം ഉടന്‍ നടക്കുമെന്നും, അടുത്ത സുഹൃത്താണ് വരന്‍ എന്നായിരുന്നു വാര്‍ത്തകള്‍.

namithapramod


വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നമിത പ്രമോദ് പറയുന്നു. പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിനോടാണ് നമിത ഈ കാര്യം വ്യക്തമാക്കിയത്.

വേളങ്കണ്ണി മാതാവ് എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് നമിത അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. അതിന് ശേഷം ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തിയെങ്കിലും, സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലാണ് നമിത നായിക വേഷത്തിലെത്തുന്നത്.

English summary
Marriages are made in heaven and can stay there for a while longer. Malayalam actress Namitha Pramod, who is busy with her career, is in no hurry to tie the knot.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam