»   » പൃഥ്വിരാജിനോടുള്ള ആരാധന അറിയിച്ച നമിതയ്ക്ക് കിട്ടിയ മറുപടി, ആ മറുപടിക്ക് പിന്നില്‍ ഐശ്വര്യാ റായി

പൃഥ്വിരാജിനോടുള്ള ആരാധന അറിയിച്ച നമിതയ്ക്ക് കിട്ടിയ മറുപടി, ആ മറുപടിക്ക് പിന്നില്‍ ഐശ്വര്യാ റായി

By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ രംഗത്തു നിന്നും സിനിമയിലേക്കെത്തിയ താരമാണ് നമിതാ പ്രമോദ്. തുടക്കത്തില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായികയായി. വളരെ പെട്ടെന്നാണ് നമിത പ്രമോദ് പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. മുന്‍കാല നായിക സുമലതയുമായി നിമതയ്ക്കുള്ള സാദൃശ്യം വളരെ മുന്‍പു തന്നെ പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു. ആ ഒരു ഇഷ്ടമാണ് താരത്തിനോട് പ്രേക്ഷകര്‍ക്ക് ഇപ്പോഴും.

കൈ നിറയെ സിനിമകളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്‍രെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഫഹദ് ഫാസില്‍ നമിത ടീമിന്റെ റോള്‍ മോഡല്‍സാണ് ഇനി പുറത്താറിങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന് വേണ്ടി നമിത നടത്തിയ മേക്കോവര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തി

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നമിതാ പ്രമോദ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. മിനി സ്‌ക്രീനില്‍ നിറഞ്ഞു നിന്നിരുന്ന താരം പതിയേ സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെയാണ് നമിത സിനിമയിലേക്കെത്തിയത്. ചിത്രത്തില്‍ റഹ്മാന്റെ മകളുടെ വേഷമായിരുന്നു നമിതയ്ക്ക്.

പൃഥ്വിരാജിനെ കണ്ടു മുട്ടിയപ്പോള്‍

സിനിമാ ലൊക്കേഷനില്‍ വെച്ച് പൃഥ്വിരാജിനെ കണ്ടപ്പോഴാണ് തന്റെ ഇഷ്ടത്തെക്കുറിച്ച് നമിത താരത്തെ അറിയിച്ചത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ താന്‍ രാജുവേട്ടന്റെ ആരാധികയായിരുന്നുവെന്നാണ് നമിത താരത്തെ അറിയിച്ചത്.

അഭിനയം ഇഷ്ടമായിരുന്നു

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ടു തുടങ്ങിയതാണ് പൃഥ്വിരാജിനോടുള്ള ഇഷ്്ടം. അന്നാണ് നന്ദനം സിനിമ കണ്ടത്. ഇന്നു മുതല്‍ താരത്തിന്റെ ഫാനായ കാര്യത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ പൃഥ്വിരാജ് നല്‍കിയ മറുപടിയും ഏറെ രസകരമായിരുന്നു.

പൃഥ്വിരാജിന്റെ മറുപടി

തന്റെ ഇഷ്ടത്തെക്കുറിച്ച് നമിത അറിയിച്ചപ്പോള്‍ ഡോണ്ട് റിപ്പീറ്റ് ദിസ് എന്ന മറുപടിയാണ് പൃഥ്വിരാജ് നല്‍കിയത്. അങ്ങനെ മറുപടി നല്‍കാനുള്ള കാരണം ഐശ്വര്യ റായിയാണ്. രാവണ്‍ സിനിമയിടെ ഷൂട്ടിങ്ങിനിടയില്‍ തന്റെ ആരാധനയെക്കുറിച്ച് പൃഥ്വിരാജ് ഐശ്വര്യയോട് സംസാരിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇതായിരുന്നുവത്രേ.

English summary
Namitha got reply from Prthbviraj.
Please Wait while comments are loading...

Malayalam Photos

Go to : More Photos