»   » സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എന്തും ആകാമോ??? ചെരുപ്പ് അഴിച്ച് മാറ്റാന്‍ വൈകിയ സഹായിയോട് ചെയ്തത്???

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എന്തും ആകാമോ??? ചെരുപ്പ് അഴിച്ച് മാറ്റാന്‍ വൈകിയ സഹായിയോട് ചെയ്തത്???

Posted By: Karthi
Subscribe to Filmibeat Malayalam

താര ജാഡ എന്ന വാക്ക് പലപ്പോഴും ഗൗരവം മുഖമുദ്രയാക്കിയ താരങ്ങള്‍ക്ക് പ്രേക്ഷകര്‍ ചാര്‍ത്തിക്കൊടുക്കുന്ന പട്ടമാണ്. വ്യക്തിത്വത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ജാഡയെ ഒരു പരിധിവരെ പ്രേക്ഷകര്‍ അംഗീകരിക്കാറുണ്ട്. എന്നാല്‍ മേലാള മനോഭാവമുള്ള വ്യക്തികളെ ആരാധകര്‍ കൈ ഒഴിയും.

പറ്റെ വെട്ടിയ തലമുടി, പിരിച്ചുവെച്ച കൊമ്പന്‍ മീശ!!! കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി...

തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ ഒട്ടേറെ ആരാധകരുള്ള സൂപ്പര്‍ സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ. അദ്ദേഹം തന്റെ സഹായിയെ അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എല്ലാവരേയും ഞെട്ടിക്കുന്ന പ്രവര്‍ത്തിയാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാറായിരുന്ന എന്‍ടി രാമറാവുവിന്റെ മകനില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ചെരുപ്പ് അഴിച്ച് മാറ്റിയില്ല

തന്റെ കാലില്‍ കിടന്ന ചെരുപ്പ് അഴിച്ച് മാറ്റാന്‍ വൈകിയതിന് ബാലകൃഷ്ണ തന്റെ സഹായിയെ തല്ലിയത്. തമിഴ്, തെലുങ്ക് സംവിധായകന്‍ കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു സംഭവം നടന്നത്.

സഹായിയേക്കൊണ്ട് ചെരുപ്പ് അഴിപ്പിച്ചു

സംവിധായകനുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു ബാലകൃഷ്ണ സഹായിയെ അടുത്തേക്ക് വിളിച്ചത്. സഹായി അടുത്ത് എത്തിയപ്പോള്‍ അയാളുടെ തലയില്‍ അടിച്ചു. എന്നിട്ട് ചെരുപ്പ് അഴിച്ച് മാറ്റാന്‍ ഓഡര്‍ നല്‍കി. ചെരുപ്പ് അഴിച്ച് മാറ്റുന്നത് വരെ ബാലകൃഷ്ണ സംസാരം തുടര്‍ന്നു.

വൈറലാകുന്ന വീഡിയോ

ബാലയ്യ എന്ന് ആരാധകര്‍ വിളിക്കുന്ന ബാലകൃഷ്ണയുടെ പ്രവര്‍ത്തികള്‍ കണ്ടു നിന്ന് സെറ്റിലുള്ള ആരോ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ വൈറലായി മാറുകയായിരുന്നു.

കെഎസ് രവികുമാര്‍ ചിത്രം

പുരി ജഗന്നാഥ് സംവിധാനം ചെയ്ത പൈസ വസൂല്‍ എന്ന ചിത്രത്തിന് ശേഷം കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവം നടന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സെപ്തംബര്‍ ഒന്നിന് പൈസ വസൂല്‍ തിയറ്ററിലെത്തും.

എന്‍ടി രാമറാവുവിന്റെ രണ്ടാം തലമുറ

തെലുങ്ക് സൂപ്പര്‍ സ്റ്റാറും നിര്‍മ്മാതാവും രാഷ്ട്രീയ നേതാവുമായിരുന്ന എന്‍ടി രാമറാവുവിന്റെ ആറാമത്തെ പുത്രനാണ് നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സൂപ്പര്‍ സ്റ്റാറും ജനത ഗാരേജിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനുമായി മാറിയ ജൂനിയര്‍ എന്‍ടിആറിന്റെ പിതൃസഹോദരനുമാണ് ബാലകൃഷ്ണ.

English summary
Nandamuri Balakrishna may be a phenomenon in Tollywood but working with him can be a pain. Sometimes, quite literally! A video footage of the actor slapping his assistant on the sets of KS Ravikumar's upcoming project has gone viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam