»   »  മലയാളത്തില്‍ ആരും സ്വന്തമാക്കാത്ത ആ നേട്ടവും മോഹന്‍ലാലിനെ തേടിയെത്തി!

മലയാളത്തില്‍ ആരും സ്വന്തമാക്കാത്ത ആ നേട്ടവും മോഹന്‍ലാലിനെ തേടിയെത്തി!

Posted By:
Subscribe to Filmibeat Malayalam
മികച്ച സഹനടനുള്ള പുരസ്കാരം മോഹന്‍ലാലിന് | filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മോഹന്‍ലാലിനെ തേടി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് നന്തി പുരസ്‌കാരം ലഭിച്ചത്. മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും താരം അന്യഭാഷ് ചിത്രങ്ങളിലും സാന്നിധ്യം അറിയിക്കാറുണ്ട്. മികച്ച സ്വീകാര്യത നേടിയാണ് ഈ താരം മുന്നേറുന്നത്. മുന്‍നിര നായകന്‍മാരില്‍ ആരും സ്വന്തമാക്കാത്ത നേട്ടവുമായാണ് താരം ജൈത്രയാത്ര തുടരുന്നത്.

ഏഴ് ദിവസമെടുത്തു ആ ഞെട്ടലില്‍ നിന്നും മുക്തയാവാന്‍.. സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ധന്‍സിക!

കുഞ്ചാക്കോ ബോബനോട് പ്രണയം തുറന്ന് പറഞ്ഞ് റിമി, പരസ്യ വേദിയില്‍ വെച്ച് ചാക്കോച്ചന്‍ നല്‍കിയ മറുപടി!

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളിലൊരാളായി മാറിയ മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആരാധകരാണ് ഏറെ സന്തോഷത്തിലായത്. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ജനതാ ഗാരേജ്. ബോക്‌സോഫീസില്‍ ചിത്രം നൂറുകോടി നേട്ടം സ്വന്തമാക്കിയിരുന്നു.

മികച്ച സഹനടനുള്ള പുരസ്‌കാരം

ജനതാഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്. തെലുങ്ക് സിനിമയുടെ ചരിത്രത്തിലെ മികച്ച ഓപ്പണിങ്ങ് കളക്ഷനുകളില്‍ ഒന്നാണ് ഈ സിനിമ സ്വന്തമാക്കിയത്. ആദ്യ ദിനത്തില്‍ 41 കോടി സ്വനതമാക്കിയ ചിത്രം 100 കോടി പിന്നിട്ടിരുന്നു.

മലയാളത്തില്‍ നിന്നും

മറ്റൊരു മലയാള താരത്തിനും ലഭിക്കാത്ത നേട്ടമാണ് ഇപ്പോള്‍ താരത്തിനെ തേടിയെത്തിയിട്ടുള്ളത്. ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ സിനിമ വിഭാഗം പുരസ്‌കാരമായ നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള താരമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍.

ജനതാഗാരേജിന് ആറ് പുരസ്‌കാരങ്ങള്‍

ജനതാ ഗാരേജ് എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ജൂനിയര്‍ എന്‍ ടി ആറിന് മികച്ച നടനുള്ള പുരസ്‌കാരവും സംവിധായകനായ കൊരട്ടാല ശിവയ്ക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരവും ഉള്‍പ്പടെ ആറ് അവാര്‍ഡുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്.

മൂന്നുവര്‍ഷത്തെ പുരസ്‌കാരം

ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം തലസ്ഥനാത്തിലുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു വര്‍ഷത്തെ പുരസ്‌കാരം ഒരുമിച്ച് പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 64 വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപനം നടത്തിയത്.

ബോക്‌സോഫീസില്‍ ഗംഭീര വിജയം

ബാഹുബലിക്ക് ശേഷം മികച്ച ഓപ്പണിങ്ങ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ബോക്‌സോഫീസില്‍ നിന്ന് 135 കോടിയോളം സ്വന്തമാക്കിയിരുന്നു. അന്യഭാഷയിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നു. സാമന്ത, നിത്യാ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

ആരാധകര്‍ക്ക് സന്തോഷം

മലയാളത്തില്‍ നിന്ന് ഇതാദ്യമായി ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മോഹന്‍ലാല്‍ മാറിയത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു. ഭാഷാഭേദമില്ലാതെ മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന താരത്തിന്റെ പേരില്‍ തെലുങ്കിലും ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

English summary
Nandi Awards: Mohanlal wins best supporting actor award for Janatha Garage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X