»   » നന്ദിത ദാസുമായി വിവാഹമോചനം; ഭര്‍ത്താവിനും പറയാനുണ്ട്

നന്ദിത ദാസുമായി വിവാഹമോചനം; ഭര്‍ത്താവിനും പറയാനുണ്ട്

Posted By:
Subscribe to Filmibeat Malayalam

ദില്ലി: നടി നന്ദിത ദാസുമായുള്ള വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് നന്ദിതയുടെ ഭര്‍ത്താവും നടനും നിര്‍മാതാവുമായ സുബോധ് മസ്‌കാര. നന്ദിതയുമായി ചേര്‍ന്നു പോകാന്‍ കഴിയാത്തവിധം അകന്നതിനാല്‍ വിവാഹമോചനത്തിന് തീരുമാനിക്കുകയാണെന്ന് സുബോധ് പറഞ്ഞു. വിവാഹമോചനവുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം സ്ഥിരീകരിച്ചു.

സംഭവിച്ചത് വളരെ മോശമായ കാര്യങ്ങളാണ്. ഞങ്ങള്‍ രണ്ടുപേരും ഇരുപതുകളിലല്ല. അതുകൊണ്ടുതന്നെ അമിത വികാരപ്രകടനത്തിന്റെ ആവശ്യവുമില്ല. അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് തങ്ങള്‍ ഇരുവരും തീരുമാനമെടുത്തത്. ബന്ധങ്ങളെക്കുറിച്ച് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. അവ ചിലപ്പോള്‍ നമ്മളെപ്പോലും അത്ഭുതപ്പെടുത്തി അകന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

nanditha

ഇരുവര്‍ക്കും ഏഴുവയസ് പ്രായമായ മകനുണ്ട്. മകന്‍ വിഹാന്റെ കാര്യത്തില്‍ ആര്‍ക്കും പിടിവാശിയില്ലെന്ന് സുബോധ് വ്യക്തമാക്കി. ആരുടെ കൂടെവേണമെങ്കിലും അവന് കഴിയാം. ഞങ്ങള്‍ അവനെ അത്യധികം സ്‌നേഹിക്കുന്നുണ്ട്. അവന്‍ തിരിച്ചും. കഴിഞ്ഞദിവസം അവനെ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് താന്‍ മടങ്ങിയതെന്നും നന്ദിതയുടെ രണ്ടാം ഭര്‍ത്താവ് സുബോധ് പറഞ്ഞു.

തങ്ങള്‍ക്കിടയില്‍ ഒളിച്ചുവെക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നാണ് കഴിഞ്ഞദിവസം നന്ദിതയും പ്രതികരിച്ചത്. ഇരുവരും ഒരുമിച്ചാണ് വിവാഹ മോചനത്തിന് തീരുമാനിച്ചത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ മകനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സ്വകാര്യത മാനിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

English summary
Nandita das husband Subodh Maskara says Nandita and I have separated
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam