»   » അതെ വേര്‍പിരിയാന്‍ തീരുമാനിച്ചു, കാരണം വേദനിപ്പിക്കുന്നതാണ്, വിവാഹമോചനത്തെ കുറിച്ച് നന്ദിത പറഞ്ഞത്!

അതെ വേര്‍പിരിയാന്‍ തീരുമാനിച്ചു, കാരണം വേദനിപ്പിക്കുന്നതാണ്, വിവാഹമോചനത്തെ കുറിച്ച് നന്ദിത പറഞ്ഞത്!

By: Sanviya
Subscribe to Filmibeat Malayalam

സിനിമാ ലോകത്തെ വിവാഹമോചനം കേട്ട് കേട്ട് തഴമ്പിച്ചതാണ്. ഒരു വര്‍ഷം പോലും തികയ്ക്കാതെയാണ് സിനിമാ താരങ്ങള്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ദിവ്യ ഉണ്ണി, അമല പോള്‍, കമല ഹസനും ഗൗതമിയും രജനികാന്തിന്റെ മകള്‍ സൗന്ദര്യ തുടങ്ങിയവരെല്ലാം 2016 അവസാനത്തോടെ വിവാഹമോചിതരായവരാണ്.

ഇപ്പോഴിതാ മറ്റൊരു വിവാഹമോചന വാര്‍ത്ത കൂടി. സംവിധായികയും നടിയുമായ നന്ദിത ദാസ് ഭര്‍ത്താവ് സുബോധ് മസ്‌കാരയുമായി വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. പുതുവര്‍ഷ ദിനത്തിലാണ് നടിയുടെ വിവാഹമോചന വാര്‍ത്ത പുറത്ത് വരുന്നത്. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് നടി നന്ദിത ദാസ് പ്രതികരിച്ചു. അതെ ഞങ്ങള്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നായിരുന്നു നന്ദിതയുടെ മറുപടി.

അതെ വേര്‍പിരിയുന്നു

പുറത്ത് വന്ന റിപ്പോര്‍ട്ടുകളുടെ സത്യവസ്ഥ അറിയാനായി നന്ദിതയോട് ചോദിച്ചപ്പോഴും അതെ തന്നെയായിരുന്നു മറുപടി. അതെ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.

ഈ വേര്‍പിരിയല്‍

സൗഹാര്‍ദ്ദപരമായ വേര്‍പിരിയലാണ് ഇതെന്നും നടി പറഞ്ഞു. പക്ഷേ വിവാഹനോചനത്തിന്റെ കാരണം വേദനിപ്പിക്കുന്നതാണ് എന്നായിരുന്നു നടിയുടെ മറുപടി. എന്നാല്‍ വേര്‍പിരിയാനുള്ള കാരണം നന്ദിത തുറന്ന് പറഞ്ഞിട്ടില്ല.

സ്വകാര്യതയെ മാനിക്കണം

ആറു വയസുള്ള ഒരു മകനുണ്ട്. വിഹാന്‍. മകന്റെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേരും പ്രയോരിറ്റി കൊടുക്കുന്നുണ്ട്. അതുക്കൊണ്ട് തന്നെ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തില്‍ മറ്റൊന്നും മറച്ച് വെച്ചിട്ടില്ലെന്നും മറ്റൊന്നും പറയാന്‍ താത്പര്യമില്ലെന്നും നടി പറഞ്ഞു.

അത്ര എളുപ്പമല്ല

മകന്‍ ഉള്ളതുക്കൊണ്ട് തന്നെ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്തായാലും ഇനിയും മകന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും നന്ദിത പറഞ്ഞു.

രണ്ടാം വിവാഹം

നന്ദിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2002ല്‍ നന്ദിത സെന്നിനെ വിവാഹം കഴിച്ചു. 2007ലാണ് ഇരുവരും വിവാഹമോചിതരായി. അതിന് ശേഷമാണ് 2010ലാണ് നന്ദിത ദാസും വ്യവസായിയായ സുബോധ് മസ്‌കാരയും വിവാഹിതരാകുന്നത്.

സിനിമയിലേക്ക്

1989ല്‍ പുറത്തിറങ്ങിയ പരിനധി എന്ന ചിത്രത്തിലൂടെയാണ് നന്ദിത ദാസ് സിനിമയില്‍ എത്തുന്നത്. ഫയര്‍, എര്‍ത്ത്, മിത്ര് മൈ ഫ്രണ്ട്, കന്നത്തില്‍ മുത്തമിട്ടാല്‍, അഴകി, ബിഫോര്‍ദി റെയിന്‍സ് തുടങ്ങിയവ നന്ദിതയുടെ കരിയറിലെ പ്രധാന ചിത്രങ്ങളാണ്.

English summary
Nandita Das splits from husband, Subodh.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam