»   » നരേനും പൃഥ്വിയും സ്‌കോട്ട്‌ലന്‍ഡിലേക്ക് കൂടെ ഭാവനയും, എന്താ സംഭവമെന്നറിയേണ്ടേ..

നരേനും പൃഥ്വിയും സ്‌കോട്ട്‌ലന്‍ഡിലേക്ക് കൂടെ ഭാവനയും, എന്താ സംഭവമെന്നറിയേണ്ടേ..

Posted By: Nihara
Subscribe to Filmibeat Malayalam

പൃഥ്വിരാജും നരെയ്‌നും സ്‌ക്രീനില്‍ ഒരുമിച്ചപ്പോഴൊക്കെ മികച്ച കാഴ്ചയാണ് സമ്മാനിച്ചത്. ഇരുവര്‍ക്കുമിടയിലെ കെമ്‌സ്ട്രി പ്രേക്ശകര്‍ക്കും ഇഷ്ടമാണ്. ക്ലാസ്‌മേറ്റ്‌സ്, റോബിന്‍ഹുഡ്, അയാളും ഞാനും ഈ മൂന്നു സിനിമകളിലും ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിട്ടുള്ളതുമാണ്. പൃഥ്വി നരെയ്ന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് .

ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദമിലാണ് പൃഥ്വിരാജും നരെയ്‌നും ഒരുമിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ കണ്ട പോലെ അടുത്ത സുഹൃത്തുക്കളായാണ് ഇരുവരും ഈ ചിത്രത്തിലും വേഷമിടുന്നത്.

കേരളത്തില്‍ നിന്നും സ്‌കോട്ട്‌ലന്റിലേക്ക്

ആദമും സിറിയക്കും അടുത്ത സുഹൃത്തുക്കളാണ്. സിഎംഎസ് കോളേജിലെ ബിരുദ പധനത്തിന് ശേഷം വഴി പിരിഞ്ഞ ഇരുവരും പിന്നീട് കണ്ടുമുട്ടുന്നത് സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചാണ്. ആകസ്മികമായ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വീണ്ടും അടുത്ത സുഹൃത്തുക്കളാകുന്നു. സ്‌കോട്ടലന്‍ഡ് യാത്രയിലുടനീളം സിറിയക്ക് ആദമിന്റെ വഴികാട്ടിയാവുന്നു.

നരേന്‍ ത്രില്ലിലാണ്

സ്‌കോട്ട്‌ലന്‍ഡുകാരനായി വേഷമിടുന്നതിന്റെ ത്രില്ലിലാണ് നരേന്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് നരെയ്ന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന് ശേഷമാണ് നരെയ്ന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ഫെബ്രുവരി പകുതിയോടെ ചിത്രത്തിന്റെ സെറ്റില്‍ നരെയ്ന്‍ ജോയിന്‍ ചെയ്യും.

സിനിമയിലുടനീളം ഇരുവരും

മറ്റു സിനിമകളില്‍ കണ്ട പോലെ ഇടയ്ക്കുവെച്ച് അപ്രത്യക്ഷമാകുന്ന കഥാപാത്രമല്ല ഇത്തവം നരേന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലുടനീളം നരേന്‍ പൃഥ്വി കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആത്മസുഹൃത്തിനെ സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചു കാണുന്ന സിറിയക്ക് പിന്നീടങ്ങോട്ട് ആദമിന്റെ വഴികാട്ടിയായി മാറുന്നു.

ചിത്രത്തില്‍ ഭാവനയും

നരെയ്‌നെയും പൃഥ്വിരാജിനെയും കൂടാതെ ഭാവനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോബിന്‍ഡുഡിനു ശേഷം മുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഭാവനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

തമിഴില്‍ തിരക്കിലാണ്

ഒതയ്ക്കു ഓതയ് എന്ന ചിത്രത്തിലാണ് നരെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ക്യാംപസ് ഹീറോയുടെ വേഷത്തിലാണ് നരെയ്ന്‍ ചിത്രത്തിലെത്തുന്നത്.

English summary
Every time Prithviraj and Narain has teamed up, their movies have turned out to be hits. After their collaboration in Classmates, Robin Hood and Ayalum Njanum Thammil, the duo will once again share screen space in the upcoming Jinu Abraham directorial, Adam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam