»   » പരിക്ക് ഭേദമായി, നരേന്‍ ആറു സുന്ദരികള്‍ക്കൊപ്പം

പരിക്ക് ഭേദമായി, നരേന്‍ ആറു സുന്ദരികള്‍ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam
Narain
മമ്മുട്ടിയും ദിലീപും മുഖ്യകഥാപാത്രങ്ങളായെത്തുന്ന കമ്മത്ത് ആന്റ് കമ്മത്തിലെ സംഘടനരംഗത്തിനിടെ കാലിനു പരിക്കേറ്റ നരേന്‍ വീണ്ടും അഭിനയരംഗത്ത് സജീവമായി. രാജേഷ് കെ എബ്രഹാം സംവിധാനം ചെയ്യുന്ന ആറു സുന്ദരികളിലാണ് നരേന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നാദിയാ മൊയ്തു, സെറിന വഹാബ്, ഉമാങ് ജെയിന്‍, ഷംനാ കാസിം, ലെന, ലക്ഷ്മി റായ് എന്നിവരാണ് ആറു സുന്ദരിമാരായെത്തുന്നത്. നരേനൊപ്പം പ്രതാപ് പോത്തനും പ്രധാനപ്പെട്ട ഒരു റോളിലെത്തുന്നുണ്ട്.

മഴയത്തെ ഒരു സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം പറ്റിയത്. നിലത്തുകിടന്നിരുന്ന കത്തി കാലില്‍ തുളച്ചുകയറുകയായിരുന്നു. അതു കാര്യമാക്കാതെ ഷൂട്ടിങ് തുടര്‍ന്നെങ്കിലും രണ്ടു ദിവസത്തിനുശേഷവും നല്ല വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. മുറിവിന് ആഴമില്ലായിരുന്നെങ്കിലും അഞ്ചോളം തുന്നുകള്‍ ഇടേണ്ടി വന്നു-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്‍ പറഞ്ഞു.


ഏറെ തിരക്കുള്ള ദിവസങ്ങളാണ് നരേനെ കാത്തിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സയന്റിഫിക് ഫിക്ഷന്‍ ത്രില്ലറായ റെഡ് റെയിനും കുഞ്ചാക്കോ ബോബനും ബിജുമേനോനും ഒപ്പമെത്തുന്ന ത്രി ഡോട്‌സുമാണ് ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കൂത്തിലൂടെയാണ് നരേന്‍ സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. മലയാളം,തമിഴ് തെലുങ്ക് സിനിമാ ലോകത്ത് വ്യത്യസ്തമായ റോളുകള്‍ ചെയ്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രദ്ധിക്കുകയാണ് താരം.

English summary
The actor, who injured his leg during the shooting of Kammath and Kammath, is now filming Aaru Sundarikalude Kadha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam