»   » യു ടേണ്‍ റീമേക്ക്, സമാന്ത അക്കിനേനി ചിത്രത്തില്‍ നരേനും!!

യു ടേണ്‍ റീമേക്ക്, സമാന്ത അക്കിനേനി ചിത്രത്തില്‍ നരേനും!!

Posted By: Akhila KS
Subscribe to Filmibeat Malayalam

കന്നട ചിത്രമായ സൂപ്പര്‍നാച്വറല്‍ യു ടേണ്‍ തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. സമാന്ത അക്കിനേനിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിലെ കഥാപാത്രത്തെ കൂടുതല്‍ മികച്ചതാക്കാന്‍ പ്രേക്ഷകരുടെ പിന്തുണ തനിക്ക് വേണമെന്നും താരം ട്വീറ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയില്‍ വെച്ചാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ് നടന്നത്. ആദ്യ ദിനത്തിലെ സെറ്റിലെ ആഘോഷങ്ങളുടെ വീഡിയോയും നടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മലയാളത്തില്‍ നിന്നും നടന്‍ നരേനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു പ്രധാന വേഷമാണ് നരേന്‍ കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ താരത്തിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം.

page

ആദി പിനിസെറ്റി, രാഹുല്‍ രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ചിത്രത്തിലേക്ക് മുന്‍നിര താരങ്ങളും അഭിനയിക്കും. സമാന്ത് മുമ്പ് നയന്‍താരയെയും നിത്യമേനോനെയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.എന്നാല്‍ പല കാരണങ്ങളാലും അവര്‍ പിന്മാറുകയായിരുന്നു.

പവന്‍ കുമാറാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് റീമേക്ക് ചെയ്യുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, നരേന്‍ അവതരിപ്പിക്കുന്ന ആദ്യ തെലുങ്ക് ചിത്രമായിരിക്കും ഇത്. 2016ല്‍ പുറത്തിറങ്ങിയ ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെയാണ് നരേന്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. പിന്നീട് കോ, മുഖംമൂടി, റണ്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ താരം. ഒടിയനിലെ വര്‍ക്ക് പൂര്‍ത്തിയായതിന് ശേഷമാണ് നരേന്‍ പുതിയ ചിത്രത്തിലേക്ക് കടക്കുക.

English summary
Malayalam actor Narain, who has predominantly worked in Tamil industry, has been roped in for a crucial role in Samantha Akkineni starrer UTurn.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X