»   » ചാക്കോച്ചന്‍ പോയാല്‍ നരേന്‍ വരും

ചാക്കോച്ചന്‍ പോയാല്‍ നരേന്‍ വരും

Posted By:
Subscribe to Filmibeat Malayalam
Narain and Kunchacko Boban
ചാക്കോച്ചന്‍ വേണ്ടെന്ന് വെയ്ക്കുന്നതെല്ലാം നരേനെ തേടിയെത്തുന്ന കീഴ്‌വഴക്കം ഒരിയ്ക്കല്‍ കൂടി മലയാള സിനിമയില്‍ ആവര്‍ത്തിയ്ക്കുന്നു. ഏറ്റവുമൊടുവില്‍ മമ്മൂട്ടിയെയും ദിലീപിനെയും നായകന്മാരാക്കി തോംസണ്‍ ഒരുക്കുന്ന കമ്മത്ത് ആന്റ് കമ്മത്തിന്റെ കാര്യത്തിലാണിത് സംഭവിച്ചിരിയ്ക്കുന്നത്.


ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് നീക്കിവെച്ചിരുന്ന വേഷത്തിലേക്ക് നരേന്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയും ദിലീപും അവതരിപ്പിയ്ക്കുന്ന കമ്മത്ത് ബ്രദേഴ്‌സിനെ വട്ടം ചുറ്റിയ്ക്കുന്ന ഒരു ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണിത്. ഡേറ്റ് കഌഷ് മൂലം പ്രൊജക്ട് ഉപേക്ഷിയ്ക്കുന്നതായി ചാക്കോച്ചന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കഥാപാത്രം നരേനെ തേടിയെത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഓൗദ്യോഗികമായി സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം കോളിവുഡ് താരം ധനുഷ് കൂടി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലേക്ക് നരേന്‍ കൂടി എത്തുന്നതോടെ കമ്മത്ത് ആന്റ് കമ്മത്ത് ഒരു വമ്പന്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇതാദ്യമായല്ല ചാക്കോച്ചന്‍ ഉപേക്ഷിയ്ക്കുന്ന റോളുകള്‍ നരേനെ തേടിയെത്തുന്നത്. ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്ന അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ജോസ് ചിത്രത്തില്‍ ചാക്കോച്ചന്‍ വേണ്ടെന്ന് വച്ച വേഷമായിരുന്നു നരേന്‍ ഉജ്ജ്വലമാക്കിയത്. തീര്‍ന്നില്ല, മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായ ക്ലാസ്‌മേറ്റില്‍ ചാക്കോച്ചന്‍ വേണ്ടെന്ന് വച്ച റോളാണ് നരേനെ തേടിയെത്തിയത്. സംഭവം തകര്‍ത്തവതരിപ്പിച്ച് നരേന്‍ കയ്യടി നേടുകയും ചെയ്തു.

English summary
In director Thomsons forthcoming film, Kammath & Kammath, Mammootty and Dileep play the lead characters of two Konkani speaking brothers.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam