»   » നരന്‍ റീമേക്ക് ചെയ്യാത്തതിന് കാരണം മോഹന്‍ലാല്‍??? തിരക്കഥാകൃത്തിനും പറയാനുണ്ട്!!!

നരന്‍ റീമേക്ക് ചെയ്യാത്തതിന് കാരണം മോഹന്‍ലാല്‍??? തിരക്കഥാകൃത്തിനും പറയാനുണ്ട്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന ചിത്രമാണ്  നരന്‍. രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി. 2005ലാണ് ചിത്രം തിയറ്ററിലെത്തിയത്.

തുടര്‍ച്ചയായുള്ള പരാജയങ്ങളുടെ ഭാരത്തില്‍ നിന്നും മോഹന്‍ലാല്‍ കരകയറിയ വര്‍ഷം കൂടെയായിരുന്നു 2005. പന്ത്രണ്ട് വര്‍ഷത്തിന് ശേഷവും ഈ മോഹന്‍ലാല്‍ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

മോഹന്‍ലാലിന്റെ ഒട്ടുമിക്ക സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും അവ വിജയം ആവര്‍ത്തിച്ചെങ്കിലും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം മറ്റ് ഭാഷകളില്‍ അത്ര ഏശാതെ പോയവയും ഉണ്ട്. എന്നാല്‍ നരന്‍ ഇതുവരെ മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടില്ല.

നരന്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാത്തതിന് കാരണമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ചൂണ്ടിക്കാണിക്കുന്നത് മോഹന്‍ലാലിനെയാണ്. മോഹന്‍ലാലിനല്ലാതെ മറ്റൊരു നടനും നരനിലെ വേലായുധനെ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

മോഹന്‍ലാലിനെപ്പോലെ വേലായുധനെ പൂര്‍ണമാക്കുവാന്‍ മറ്റൊരു നടനും സാധിക്കുമെന്ന വിശ്വാസം രഞ്ജന്‍ പ്രമോദിനില്ല. കഥാപാത്രത്തെ അത്രത്തോളം ശക്തമാക്കിയത് മോഹന്‍ലാല്‍ എന്ന അഭിനേതാവാണ്. ഹ്യൂമറും ആക്ഷനും ഇമോഷനും എല്ലാം ഉള്ള കഥാപാത്രമാണ് വേലായുധന്‍.

പത്ത് പേരെ അടിച്ചിടുന്ന നായകനല്ല വേലായുധന്‍. എന്നിട്ടും ആക്ഷന്‍ ചിത്രങ്ങളുടെ ഗണത്തിലാണ് നരന്‍ ഇപ്പോഴും പരിഗണിക്കപ്പെടുന്നത്. കേവലം ഒരു കവല ചട്ടമ്പി എന്ന ഗണത്തിലേക്കല്ല മോഹന്‍ലാലിനെ പ്രതിഭ വേലായുധനെ വളര്‍ത്തിയത്.

2003ല്‍ ബാലേട്ടന്‍ ഇറങ്ങിയതിന് ശേഷമുള്ള തുടര്‍ പരാജയങ്ങളില്‍ നിന്ന് മോഹന്‍ലാല്‍ മുക്തി നേടിയ വര്‍ഷമായിരുന്നു 2005. ആദ്യമെത്തിയ ഉദയനാണ് താരം വന്‍ ഹിറ്റായി. ഏറെ പ്രതീക്ഷയോടെ പിന്നാലെ എത്തിയ രണ്ട് ചിത്രങ്ങള്‍ തിയറ്ററില്‍ തകര്‍ന്നു. അതിന് ശേഷമായിരുന്നു നരന്‍ പ്രദര്‍ശനത്തിനെത്തുന്നത്. തുടര്‍ പരാജയങ്ങളുടെ ക്ഷീണം തീര്‍ക്കുന്നതായിരുന്നു നരന്റെ വിജയം.

മോഹന്‍ലാലിനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു നരന്‍. പിന്നീട് ഫോട്ടോഗ്രാഫര്‍ എന്ന ചിത്രം മോഹന്‍ലാലിന് നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്തു. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ദുരന്തമായി. അതിന് ശേഷം എന്നും എപ്പോഴും എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് തിരക്കഥയൊരുക്കി. ചിത്രം സൂപ്പര്‍ ഹിറ്റായി.

രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് മൂന്നാമത്തെ ചിത്രമാണ് ബിജുമേനോന്‍ നായകനായി എത്തിയ രക്ഷാധികാരി ബൈജു ഒപ്പ്. മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സുരേഷ് ഗോപി നായകനായ രണ്ടാം ഭാവമായിരുന്നു രഞ്ജന്‍ പ്രമോദിന്റെ ആദ്യ തിരക്കഥ.

English summary
Naran didn't remake yet because of Mohanlal says script writer Ranjan Pramod.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam