»   » മോഡിയുമായുളള രൂപസാദൃശ്യം: ഭാഗ്യം തുണച്ച് സിനിമാ നടനായി രാമചന്ദ്രന്‍

മോഡിയുമായുളള രൂപസാദൃശ്യം: ഭാഗ്യം തുണച്ച് സിനിമാ നടനായി രാമചന്ദ്രന്‍

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പകര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രൂപസാദൃശ്യമുളളയാളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാനമന്ത്രി പയ്യന്നൂരില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നുവെന്ന് പറഞ്ഞാണ് ചിലയാളുകള്‍ ഈ ഫോട്ടോ പ്രചരിപ്പിച്ചിരുന്നത്. ചിത്രം ആദ്യമൊന്നു നോക്കുമ്പോള്‍ ഇത് മോഡി തന്നയാണെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാല്‍ അത് മോഡിയുടെ രുപസാദൃശ്യമുളള മാത്തില്‍ കുറുവേലിയിലെ പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രനായിരുന്നു.

മഡോണ സെബാസ്റ്റ്യന്‍ വീണ്ടും തമിഴിലേക്ക്: ഇത്തവണയെത്തുന്നത് ഈ സൂപ്പര്‍ താരത്തിന്റെ ചിത്രത്തില്‍

ഇദ്ദേഹത്തെക്കുറിച്ചുളള വിവരങ്ങള്‍ നാട്ടുകാരനായ പ്രകാശ് ബാബുവാണ് പുറംലോകത്തെ അറിയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം രാമചന്ദ്രന് ഇപ്പോള്‍ വലിയൊരു ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ്. ഒരു കന്നഡ സിനിമയില്‍ നരേന്ദ്രമോഡിയായി തന്നെ അഭിനയിക്കാനുളള അവസരമാണ് രാമചന്ദ്രന് ലഭിച്ചിരിക്കുന്നത്‌. സ്‌റ്റേറ്റ്‌മെന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കന്നഡത്തിലെ പ്രശസ്ത സംവിധായകനായ അപ്പി പ്രസാദാണ്. കെ.എച്ച് വേണു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബംഗളൂരുവിലും കൂര്‍ഗിലുമായാണ് നടന്നത്. പ്രധാനമന്തി നരേന്ദ്ര മോഡി പോലും തന്റെ അപരനെ കണ്ട് ഞെട്ടിയിരുന്നു.

ramachandran

സംഭവം അറിഞ്ഞ മോഡി പൊതുജീവിതത്തില്‍ ഇത്തരം തമാശകള്‍ ആവശ്യമാണെന്നായിരുന്നു പറഞ്ഞിരുന്നത്. അതേസമയം ബിജെപിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോഡിയോട് തനിക്ക് വലിയ താല്‍പര്യമാണുളളതെന്നത് രാമചന്ദ്രന്‍ പറഞ്ഞിരുന്നു. തന്നെ ഒരുപാടു ആളുകള്‍ മോഡിയെന്ന് വിളിച്ചിട്ടുണ്ടെന്നും ചിലര്‍ ഒപ്പം നിന്ന് സെല്‍ഫിയെടുത്തിരുന്നുവെന്നും രാമചന്ദ്രന്‍ പറഞ്ഞിരുന്നു. തന്റെ ചിത്രം മോഡിയുടെ പേരില്‍ പ്രചരിക്കുന്നതിനിടെ ചിലര്‍ അത് ദുരുപയോഗം ചെയ്തത് രാമചന്ദ്രനെ അസ്വസ്ഥനാക്കിയിരുന്നു.എന്നാല്‍ മോഡിയുടെ രുപ സാദൃശ്യം കൊണ്ട് തനിക്ക് ആദ്യമായൊരും ഭാഗ്യം വന്നതിന്റെ സന്തോഷത്തിലാണ് രാമചന്ദ്രന്‍. രാമചന്ദ്രന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം അടുത്തമാസമാണ് തിയ്യേറ്ററുകളിലെത്തുന്നത്.

ഫഹദ്-വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ വൈറല്‍: കാണാം

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായി അനുപം ഖേറിന്റെ രൂപമാറ്റം: ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണാം


English summary
narendra modi's dupe ramachandran acted his first film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X