twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ ചലച്ചിത്ര അവാര്‍ഡ്:മലയാളത്തിനു മികച്ച നേട്ടം

    |

    ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 13 എണ്ണം മലയാളം സ്വന്തമാക്കി. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള ബഹുമതി അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലും ഹിന്ദി ചിത്രമായ വിക്കി ഡോണറും നേടി.

    മോളിവുഡിന്റെ പിതാവായി പരിഗണിക്കപ്പെടുന്ന ഡാനിയേലിന്റെ കഥ പറഞ്ഞ കമലിന്റെ സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കല്‍പ്പന മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഴിമുറിയിലൂടെ ലാലും ഉസ്താദ് ഹോട്ടലിലൂടെ തിലകനും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

    പാന്‍സിങ് ടോമാറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് ഇര്‍ഫാന്‍ ഖാനും അനുമതി എന്ന മറാത്തി ചിത്രത്തിലെ പ്രകടനത്തിന് വിക്രം ഖോഖലെയും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ദാഗ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഉഷാ ജാദവ് ആണ് മികച്ച നടി. ഈ ചിത്രത്തിന്റെ സംവിധായകനായ ശിവാജി ലോസന്‍ പട്ടീല്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

    സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം തനിച്ചല്ല ഞാനും സ്വന്തമാക്കി.

    മികച്ച ചിത്രം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    പാന്‍ സിങ് ടൊമാര്‍

    മികച്ച നടന്‍

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ഇര്‍ഫാന്‍ ഖാന്‍ (പാന്‍സിങ് ടൊമാര്‍), വിക്രം ഗോഖലെ (അനുമാതി)

    മികച്ച നടി

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ഉഷ ജാദവ് (ദാഗ്)

    മികച്ച സംവിധായകന്‍

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ശിവാജി ലോസെന്‍ പാട്ടീല്‍ (ദാഗ്)

    മികച്ച മലയാള ചിത്രം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    സെല്ലുലോയ്ഡ്

    മികച്ച തിരക്കഥ

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    കഹാനി

    മികച്ച പശ്ചാത്തല സംവിധായകന്‍

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ബിജിപാല്‍(കളിയച്ഛന്‍)

    മികച്ച സഹനടന്‍

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    അനു കപൂർ (വിക്കി ഡോണര്‍)

    മികച്ച സഹനടി

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    കല്‍പ്പന (തനിച്ചല്ല ഞാൻ), ഡോളി ആലുവാലിയ (വിക്കി ഡോണര്‍)

    മികച്ച സംഭാഷണം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    അഞ്ജലി മേനോന്‍( ഉസ്താദ് ഹോട്ടല്‍)

    ജൂറിയുടെ പ്രത്യേക പരാമര്‍ശം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ഒഴിമുറിയിലെ പ്രകടനം ലാലിനും ഉസ്താദ് ഹോട്ടലിലെ കഥാപാത്രം തിലകനും

    ജനപ്രിയ ചിത്രം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ഉസ്താദ് ഹോട്ടല്‍, വിക്കി ഡോണര്‍

    സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    സ്പിരിറ്റ്

    മികച്ച ശബ്ദലേഖനം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    എസ് രാധാകൃഷ്ണന്‍(അന്നയും റസൂലും)

    മികച്ച പരിസ്ഥിതി ചിത്രം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ബ്ലാക്ക് ഫോറസ്റ്റ്

    സ്പെഷ്യൽ എഫ്ഫക്റ്റ്‌

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ഈഗ

    മികച്ച എഡിറ്റര്‍

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    നമ്രത റാവു (കഹാനി)

    നവാഗത സംവിധായകന്‍

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    സിദ്ധാര്‍ത്ഥ് ശിവ (101 ചോദ്യങ്ങൾ )

    ബാലതാരം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    മിനന്‍ (101 ചോദ്യങ്ങൾ ), വിരേന്ദ്ര പ്രതാപ് (ദേഖ് ഇന്ത്യൻ സർക്കസ് )

    ആനിമേഷന്‍ ചിത്രം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ഡല്‍ഹി സവാരി

    പശ്ചാത്തല സംഗീതം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ബിജിപാല്‍ (കളിയച്ഛന്‍)

    ഗായകന്‍

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ശങ്കര്‍ മഹാദേവന്‍

    ഗായിക

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    ആരതി അൻകലിഖർ (സംഹിത)

    വസ്ത്രാലങ്കാരം

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    പരദേസി

    കൊറിയോഗ്രാഫി

    ദേശീയ ചലച്ചിത്ര അവാര്‍ഡ്

    പണ്ഡിറ്റ്‌ ബിർജു മഹാരാജ് കൊറിയോഗ്രാഫി (വിശ്വരൂപം)

    English summary
    National Awards: Paan Singh Tomar is the best feature film; Irrfan wins Best Actor. Celluloid is the best malayalam Movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X