»   » ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍, മലയാളത്തിന് പ്രതീക്ഷയേറുന്നു, ആരൊക്കെ നേടും!

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍, മലയാളത്തിന് പ്രതീക്ഷയേറുന്നു, ആരൊക്കെ നേടും!

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഇത്തവണത്തെ ജൂറിയില്‍ മലയാളികളില്ല. കഴിഞ്ഞ വര്‍ഷം പ്രിയദര്‍ശന്‍ ജൂറിയിലുണ്ടായിരുന്നു. മോഹന്‍ലാലിനും സുരഭിക്കുമടക്കം ഏഴ് പുരസ്‌കാരങ്ങളാണ് കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് ലഭിച്ചത്. സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കപ്പെടാതെ പോയ സിനിമകള്‍ക്കായിരുന്നു പോയവര്‍ഷത്തില്‍ പ്രാമുഖ്യം ലഭിച്ചത്.

മമ്മൂട്ടിയാണ് ഭീഷണി, പൃഥ്വിരാജിനെയും ടൊവിനോ തോമസിനെയും കാത്തിരിക്കുന്നത് വന്‍വെല്ലുവിളി, കാണൂ!


സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം വ്യക്തമാക്കി താരങ്ങളും പ്രേക്ഷകരും രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ തൃപ്തരായിരുന്നു. പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന തരത്തിലുള്ള പ്രഖ്യാപനമായിരുന്നു നടന്നത്. സംസ്ഥാന തലത്തില്‍ അംഗകരിക്കപ്പെട്ട സിനിമകളെ ദേശീയ തലത്തിലും പരിഗണിക്കില്ലേയെന്ന ആകാംക്ഷയിലാണ് സിനിമാലോകം. അല്‍പസമയത്തിനുള്ളില്‍ തന്നെ ഇതേക്കുറിച്ചുള്ള കൃത്യമായ ചിത്രം വ്യക്തമാവും.


പ്രഖ്യാപനത്തിന് മണിക്കൂറുകള്‍

ശേഖര്‍ കപൂര്‍ അധ്യക്ഷനായുള്ള സമിതിയാണ് ഇത്തവണത്തെ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മലയാളി അംഗങ്ങളാരും ജൂറിയിലില്ലെങ്കിലും മലയാള സിനിമയെ തഴയില്ലെന്ന് വിശ്വാസത്തിലാണ് ലോകമെങ്ങമുള്ള ആരാധകര്‍. അവിസ്മരണീയ പ്രകടനവുമായി നിരവധി താരങ്ങളാണ് പോയവര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. നവാഗത സംവിധായകരുടേതുള്‍പ്പടെ നിരവധി മികച്ച സിനിമകളാണ് പുറത്തിറങ്ങിയത്. അവാര്‍ഡ് പ്രഖാപനത്തില്‍ ഇവയ്ക്ക് വേണ്ടത്ര പരിഗണന കിട്ടുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.


വ്യത്യസ്തമായ സിനിമകള്‍

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പാര്‍വതിയുടെ ടേക്ക് ഓഫ്, ഇന്ദ്രന്‍സിന്റെ ആളൊരുക്കം, സനല്‍ കുമാര്‍ ശശരിധരന്റെ എസ് ദുര്‍ഗ, ഒറ്റമുറിവെളിച്ചം, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളാണ് സാധ്യതാലിസ്റ്റിലുള്ളത്. സംസ്ഥാന അവാര്‍ഡില്‍ തിളങ്ങി നിന്ന ചിത്രങ്ങള്‍ കൂടിയാണ് ഇവ.


മികച്ച സഹനടനായി ഫഹദ്?

മികച്ച സഹനടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക്ക് ഓഫ് തുടങ്ങിയ സിനിമകളിലെ അസാധ്യ പ്രകടനത്തിലൂടെ പോയവര്‍ഷത്തില്‍ ഫഹദ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസാദ് എന്ന കള്ളനെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഫഹദ് അവതരിപ്പിച്ചത്.


മികച്ച നടിയായി ശ്രീദേവി?

പ്രേക്ഷകരെയും സിനിമാലോകത്തെയും ഒരുപോലെ വേദനിപ്പിച്ചൊരു മരണമായിരുന്നു ശ്രീദേവിയുടേത്. ബോളിവുഡിലെ എവര്‍ഗ്രീന്‍ താരറാണിയായ ശ്രീദേവിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാറിന്‍രെ അവസാന ചിത്രമായ മാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


മറ്റ് ചിത്രങ്ങള്‍

അരുവി, അറം, തരമണി തുടങ്ങിയ തമിഴ് ചിത്രങ്ങളും ഇത്തവണ പുരസ്‌കാരത്തിനായി മത്സരിക്കുന്നുണ്ട്. ആമീര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, ന്യൂട്ടന്‍, സര്‍ക്കാര്‍3, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ തുടങ്ങിയ ചിത്രങ്ങളും ലിസ്റ്റിലുണ്ട്.


English summary
Malayalam film eagerly waiting to know National Award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X