»   » മലയാളികളുടെ ചുന്ദരിമണി നവ്യയെ മലയാള സിനിമ കയ്യൊഴിഞ്ഞോ?

മലയാളികളുടെ ചുന്ദരിമണി നവ്യയെ മലയാള സിനിമ കയ്യൊഴിഞ്ഞോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യാ നായരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നന്ദനം മഴത്തുള്ളി കിലുക്കം പോലുള്ള നിരവധി സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.

വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകെയും ചെയ്തു. പിന്നീട് ബോസ് എന്ന കന്നട ചിത്രത്തിലൂടെ വീണ്ടും നവ്യ അഭിനയിക്കാന്‍ എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് വരാന്‍ സാധ്യത കുറവാണെന്ന് തോന്നുന്നു, തുടര്‍ന്ന് വായിക്കുക.

മലയാളികളുടെ ചുന്ദരിമണി നവ്യ ഇനി സിനിമയിലേക്ക് ഇല്ലേ?

2001 ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ആ വര്‍ഷം തന്നെ വീണ്ടും രണ്ട് സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. അത് മഴത്തുള്ളി കിലുക്കം നന്ദനം എന്നീ ചിത്രങ്ങളിലായിരുന്നു. നന്ദനത്തില്‍ നവ്യ അഭിനയിച്ച ബാലമണിയെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചു. ഈ ചിത്രത്തിലെ മികച്ച അഭിനയിത്തിന് നവ്യയെ തേടി നിരവധി അവാര്‍ഡുകളും എത്തിയിരുന്നു.

മലയാളികളുടെ ചുന്ദരിമണി നവ്യ ഇനി സിനിമയിലേക്ക് ഇല്ലേ?

നവ്യയുടെ അരങ്ങേറ്റ സിനിമയായ ഇഷ്ടം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായണ് അഭിനയിച്ചത്. തുടര്‍ന്ന് ആ വര്‍ഷത്തെ തന്നെ മഴത്തുള്ളി കിലുക്കം എന്ന ചിത്രത്തിലും ദിലിപിനൊപ്പം അഭിനയിച്ചു. പിന്നീട് കുഞ്ഞിക്കൂനന്‍, കല്ല്യാണ രാമന്‍,പാണ്ഡിപ്പട,ഗ്രാമഫോണ്‍,പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ സിനിമകളിലും നവ്യ ദിലീപിനൊപ്പം അഭിനയിക്കുകയുണ്ടായി. നവ്യയുടെ സിനിമാ കരിയറില്‍ ഏറ്റവും കൂടുതല്‍ നായിക വേഷം ചെയ്തത് ദിലീപിനൊപ്പമാണ്.

മലയാളികളുടെ ചുന്ദരിമണി നവ്യ ഇനി സിനിമയിലേക്ക് ഇല്ലേ?


രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക വേഷമാണ് നവ്യ അവതരിപ്പിച്ചത്. 2001ലെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്,കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ്, ഏഷ്യനെറ്റിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളും നവ്യയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് 2005 ലെ കണ്ണേ മടങ്ങുക,സായിറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു.

മലയാളികളുടെ ചുന്ദരിമണി നവ്യ ഇനി സിനിമയിലേക്ക് ഇല്ലേ?

വിവാഹത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി വരവില്ലെന്ന് പറഞ്ഞിട്ടും, ബോസ് എന്ന കന്നട ചിത്രത്തിലൂടെ വീണ്ടും സിനമയിലേക്ക് വന്നു. പിന്നീട് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന മലയാളം ചിത്രത്തിലും അഭിനയച്ചു. വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്നെങ്കിലും സജീവമായി നവ്യ സിനിമയില്‍ തുടര്‍ന്നില്ല.

മലയാളികളുടെ ചുന്ദരിമണി നവ്യ ഇനി സിനിമയിലേക്ക് ഇല്ലേ?


ഇപ്പോഴിതാ നൃത്തവേദികളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്നാണ് നവ്യാ നായര്‍ പറയുന്നത്. എന്നാല്‍ സിനിമയില്‍ നല്ല റോള്‍ ലഭിക്കുകയാണെങ്കില്‍ സിനിമയിലേക്ക് തിരിച്ചു വരുമെന്നും താരം പറഞ്ഞു.

English summary
Navya Nair, is an Indian actress who works in Malayalam, Tamil, and Kannada films. She is well established in Malayalam. She is two time recipient of Kerala State Film Award for Best Actress and Kalaimamani award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam