»   » നവ്യയ്ക്ക് പിണറായിയോട് ചിലത് ചോദിയ്ക്കാനുണ്ട്...

നവ്യയ്ക്ക് പിണറായിയോട് ചിലത് ചോദിയ്ക്കാനുണ്ട്...

Posted By:
Subscribe to Filmibeat Malayalam

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പിന്നാലെ ക്യാമറയും മൈക്കുമായൊക്കെ ചാനല്‍ക്കുഞ്ഞുങ്ങളോടുന്നത് നമുക്കൊരു പതിവുകാഴ്ചയാണ്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയടുത്ത് ചാനല്‍ക്കുഞ്ഞുങ്ങളുടെ കളിയൊന്നും നടക്കില്ല. തനിയ്ക്ക് പറയാന്‍ എന്തെങ്കിലുമുണ്ടെങ്കിലേ പിണറായി പറയൂ, അതെപ്പോള്‍ വേണമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കുകയും ചെയ്യും. അതാണ് പിണറായി.

വാക്കിലും നോക്കിലും പെരുമാറ്റത്തിലുമുള്ള കാര്‍ക്കശ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലും കൈവിടാത്തയാളാണ് ഈ കമ്മ്യൂണിസ്റ്റുകാരന്‍. ചാനലുകളില്‍ പിണറായി വിജയന്റെ അഭിമുഖങ്ങളും അപൂര്‍വമാണ്. എന്നാലിത്തവണത്തെ ഓണത്തിന് പിണറായി വിജയനും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. അതും കുടുംബസമേതം.

പാര്‍ട്ടി ചാനലായ കൈരളിയില്‍ ഉത്രാട ദിനത്തിലാണ് പിണറായി വിജയന്റെ അഭിമുഖം. നേതാവിനോടും കുടുംബത്തോടുമുള്ള ചോദ്യങ്ങളായെത്തുന്നത് നടി നവ്യ നായരാണ്. പാര്‍ട്ടി നേതാവിന്റെ കുടുംബത്തെ അടുത്തറിയാന്‍ ഈ അഭിമുഖത്തിലൂടെ പ്രേക്ഷകര്‍ക്ക് കഴിയും.

പിണറായി വിജയന്റെ കുടുംബവുമായുള്ള അഭിമുഖത്തിന് എന്തിനായിരിക്കും നവ്യയെപ്പോലൊരു താരത്തെ എന്തിനായിരിക്കും തിരഞ്ഞെടുത്തത്. വേറൊന്നുമല്ല, പിണറായി വിജയന്റെ കുടുംബവുമായി നവ്യയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്. ഒരിയ്ക്കല്‍ നവ്യയുടെ ഭര്‍തൃഗ്രഹത്തില്‍ അത്താഴം കഴിയ്ക്കാനും പിണറായി എത്തിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam