For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേര്‍പിരിഞ്ഞെന്ന് പറഞ്ഞ നവ്യയുടെ ഭര്‍ത്താവിതാ! സന്തോഷേട്ടന്റെയും മകന്റെയും കൂടെ വീണ്ടും ഒരുമിച്ച് നവ്യ നായര്‍

  |

  നന്ദനത്തിലെ ബാലമണിയായി തന്നെയാണ് നടി നവ്യ നായരെ മലയാളികള്‍ കാണുന്നത്. സിനിമയില്‍ നിന്നും കുറച്ച് വര്‍ഷം മാറി നിന്നതിന് ശേഷം ശക്തമായ തിരിച്ച് വരവാണ് നവ്യ നടത്തിയിരിക്കുന്നത്. അതേ സമയം ഭര്‍ത്താവ് സന്തോഷുമായി നവ്യ അകന്നാണ് താമസിക്കുന്നതെന്നും ഇരുവരും വൈകാതെ വേര്‍പിരിഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

  വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു നവ്യ. പിന്നീട് മകനെയും കൂട്ടി കേരളത്തിലേക്ക് വന്നതിന് ശേഷമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ ചൂണ്ടി കാണിച്ച് തുടങ്ങിയത്. ഇടയ്ക്ക് ഇത്തരം വാര്‍ത്തകള്‍ നടി നിഷേധിച്ചെങ്കിലും സംശയം അതുപോലെ നിന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള പുത്തന്‍ ഫോട്ടോസാണ് നവ്യയിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

  Also Read: 'പ്രണയത്തിലാണ്....'; ഭാവി വരനെ ലൈവായി ഫോൺ വിളിച്ച് ശ്രീവിദ്യ മുല്ലച്ചേരി, വിവാഹത്തെ കുറിച്ചും താരം!

  2010 ലാണ് മുംബൈയില്‍ ബിസിനസുകാരനായ സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം നടക്കുന്നത്. വൈകാതെ ഇരുവര്‍ക്കും ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഇതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തന്നെ നടി തീരുമാനിക്കുകയായിരുന്നു. വര്‍ഷങ്ങളോളം ഇടവേള എടുത്തതിന് ശേഷമാണ് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവ്യ തിരിച്ച് വരുന്നത്. മുംബൈയില്‍ നിന്നും നാട്ടിലേക്ക് വന്ന നടി മകനെ കേരളത്തില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചു.

  Also Read: പെറ്റ് ഡോ​ഗിന്റെ വേർപാടിൽ വികാരാധീനനായി ഗോപി സുന്ദർ, ആദ്യം മക്കളെ ഓർത്ത് സങ്കടപ്പെടൂവെന്ന് ആരാധകർ!

  ശേഷം മലയാള സിനിമയില്‍ സജീവമാവുകയായിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ച് വരവ് നടത്തി. ഇതിനൊപ്പം നൃത്തവും വര്‍ക്കൗട്ടുമൊക്കെ ഒരുപോലെ കൊണ്ട് പോവുന്നുമുണ്ട്. കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയ പേജുകളിലൊന്നും ഭര്‍ത്താവ് സന്തോഷ് മേനോന്റെ ചിത്രങ്ങള്‍ നവ്യ പോസ്റ്റ് ചെയ്തിരുന്നില്ല. വിശേഷ ദിവസങ്ങള്‍ പോലും മകനൊപ്പം ആഘോഷിക്കുന്നു എന്നല്ലാതെ ഭര്‍ത്താവിനെ കാണിച്ചിരുന്നില്ല. ഇതോടെയാണ് വേര്‍പിരിഞ്ഞോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്.

  പ്രചരിച്ചതിലൊന്നും സത്യമില്ലെന്ന് കാണിച്ച് കൊണ്ടാണ് നവ്യയിപ്പോള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ കുടുംബസമേതമുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകന്‍ സായിയുടെ പന്ത്രണ്ടാം ജന്മദിനമാണ് കുടുംബം ഒന്നടങ്കം ആഘോഷിച്ചിരിക്കുന്നത്. നവ്യയും ഭര്‍ത്താവും മുന്നില്‍ നിന്ന് കേക്ക് മുറിക്കുകയും മകന്റെ സന്തോഷത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത് കൊണ്ടുള്ള ചടങ്ങിലാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചതും.

  ഈ ദമ്പതിമാരാണോ വേര്‍പിരിഞ്ഞെന്ന തരത്തില്‍ ആളുകള്‍ പറഞ്ഞത്. ഭാര്യയായും അമ്മയായും അഭിനയത്രി ആയും,എല്ലാ റോളും ഒരുമിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്ന ഒരു സ്ത്രീയാണ് നവ്യ നായര്‍. നവ്യചേച്ചിയുടെ കൂടെ ഭര്‍ത്താവിനെ കണ്ടതില്‍ ഒത്തിരി സന്തോഷം. നവ്യ നായര്‍ വിവാഹമോചിതയായെന്ന് യൂട്യൂബില്‍ വാര്‍ത്ത വന്നത് കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നിയിരുന്നു. എന്നാല്‍ നിങ്ങള്‍ മൂന്ന് പേരെയും ഒരുമിച്ച് കണ്ടതടെ വലിയ സന്തോഷമാണ് തോന്നിയത്.

  ഏറെ കാലമായി എല്ലാവരും കാത്തിരുന്ന നവ്യയുടെ സന്തോഷേട്ടന്‍ തിരികെ എത്തിയിട്ടുണ്ട്, എന്നിങ്ങനെ നവ്യയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. എല്ലാവരും കുടുംബത്തെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷമാണ് പങ്കുവെക്കുന്നത്. മാത്രമല്ല സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം നവ്യയുടെ മകന് ജന്മദിന സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരിക്കുകയാണ്.

  English summary
  Navya Nair Shared Her Husband Pictures On Her Son 12th Birthday, Pictures Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X