»   » കുരുക്ഷേത്രയില്‍ നായികയായി നയന്‍താര എത്തുന്നു, ചിത്രീകരണം ഉടന്‍ ആരംഭിക്കും !

കുരുക്ഷേത്രയില്‍ നായികയായി നയന്‍താര എത്തുന്നു, ചിത്രീകരണം ഉടന്‍ ആരംഭിക്കും !

Posted By: Nihara
Subscribe to Filmibeat Malayalam

കുരുക്ഷേത്രയില്‍ ദ്രൗപതിയായി നയന്‍താര എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ കന്നഡ സിനിമാ ലോകത്തും നിന്നും ലഭിക്കുന്ന പുതിയ വാര്‍ത്ത. ബ്രഹ്മാണ്ഡ ചിത്രമായ കുരുക്ഷേത്രയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നയന്‍താര ചിത്രത്തില്‍ ദ്രൗപതിയായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൈനിറയെ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് നയന്‍സ് ഇപ്പോള്‍. അതിനിടയില്‍ താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

കന്നഡ സിനിമയില്‍ പുതുമുഖമല്ല നയന്‍താര. മുന്‍പും കന്നഡ സിനിമയില്‍ താരം അഭിനയിച്ചിരുന്നു. എന്നാല്‍ കുരുക്ഷേത്രയുടെ ഭാഗമായി താരം എത്തുമോയെന്നുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. ചിത്രത്തിന്റെ താരനിര്‍ണ്ണയം ഇപ്പോഴാണ് പൂര്‍ത്തിയായത്. ജൂലൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം കന്നഡ സിനിമയില്‍ അഭിനയിക്കുന്നത്.

nayanthara

നടന്‍ ദര്‍ശനാണ് ചിത്രത്തില്‍ ദുര്യോധനനായി എത്തുന്നത്. കൃഷ്ണനായി രവിചന്ദ്രനും വേഷമിടുന്ന ചിത്രത്തില്‍ ദ്രൗപതിയായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബജറ്റ് ചിത്രമായ കുരുക്ഷേത്ര സംവിധാനം ചെയ്യുന്നത് നാഗണ്ണയാണ്. ചിത്രത്തെക്കുറിച്ചുള്ള ലേറ്റ്സ്റ്റ് അപ്‌ഡേഷനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.

English summary
Even since Kurukshetra project was announced, there is abuzz in the Sandalwood industry about the star cast, the latest news is that south actress Nayanathara has been approached to play the role of Draupadi. The film is set to go on floors on July 23.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam