»   » നെയ്യാണ്ടി: നസ്‌റിയയ്‌ക്കെതിരെ നയന്‍താര

നെയ്യാണ്ടി: നസ്‌റിയയ്‌ക്കെതിരെ നയന്‍താര

Posted By:
Subscribe to Filmibeat Malayalam

നെയ്യാണ്ടി എന്ന ചിത്രത്തില്‍ തന്റെ തലയും മറ്റൊരാളുടെ ശരീരവും വച്ച് ചിത്രീകരിച്ചു എന്ന് പറഞ്ഞ് ഇനിയൊരു പുകിലുണ്ടാക്കാനില്ലായിരുന്നു മല്ലുതാരം നസ്‌റിയ നസീം. ചിത്രം തകര്‍പ്പന്‍ പരാജയമായപ്പോഴാണ് അത് നസ്‌റിയയുടെ പബ്ലിസിറ്റി സ്റ്റാണ്ടായിരുന്നു എന്ന് മനസ്സിലായത്. എന്തായാലും റിലീസിന് മുന്നെ ചിത്രം ശ്രദ്ധിക്കപ്പെടാന്‍ നസ്‌റിയയുടെ തന്ത്രം ഫലിച്ചു. എന്നാല്‍ ഇപ്പോള്‍ വിഷയം ഇതൊന്നുമല്ല. ഈ വിവാദത്തെ തുടര്‍ന്ന് ഗ്ലാമര്‍ റാണി നയന്‍താരയാണ് നസ്‌റിയയ്‌ക്കെതിരി രംഗത്ത് വന്നിരിക്കുന്നത്.

അല്ലെങ്കിലും നയന്‍സ് ഇതെത്ര കണ്ടതാ. തുടക്കത്തില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്നു പറയും, പിന്നീട് അവസരങ്ങള്‍ കുറയുമ്പോള്‍ യാന്ത്രികമായി ചെയ്തുപോകും. ആ പട്ടികയില്‍ നയന്‍സിനൊപ്പം തന്നെ നില്‍ക്കുന്നു പ്രിയാമണിയും ഭാമയും ഭാവനയുമെല്ലാം. ഇതൊക്കെ കണ്ട് നിന്ന നയന്‍സിന് തീര്‍ച്ചയായും പിച്ചവയ്ക്കുന്ന നസ്‌റിയയെ ഒന്ന് വിമര്‍ശിക്കാം.

Nazriya Nazim and Nayanthara

നല്ല ചിത്രങ്ങള്‍ക്ക് വേണ്ടിയും അല്ലാതെയും ഒന്നാം നിര നായികമാര്‍ പോലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടികാണിക്കാത്ത കാലത്താണ് തികച്ചും ബാലിശമായ കാര്യത്തിന് നസ്‌റിയ കടുംപിടിത്തം കാണിച്ചതെന്നാണ് നയന്‍സിന്റെ വിമര്‍ശനം. സിനിമയുടെ ഭാഗമായി ആരും ഇത്തരത്തിലുള്ള ഒരു പ്രശ്‌നം സൃഷ്ടിക്കരുതെന്നും നയന്‍സ് പറയാന്‍ വിട്ടില്ല.

ആര്യ, നയന്‍താര, ജയ്, എന്നിവര്‍ക്കൊപ്പമുള്ള രാജറാണി എന്ന ചിത്രത്തിന്റെയും ധനുഷിനൊപ്പവുമുള്ള നയ്യാണ്ടിയുടെയും ചിത്രീകരണം നസ്‌റിയയ്ക്ക് ഒരുമിച്ചായിരുന്നെങ്കിലും തിയേറ്ററിലാദ്യമെത്തിയത് രാജറാണിയായിരുന്നു. ചിത്രം മികച്ച വിജയവുമായി. എന്നാല്‍ വിവാദമുണ്ടാക്കിയ നെയ്യാണ്ടി എട്ടു നിലയില്‍ പൊട്ടുകയും ചെയ്തു.

English summary
Nazriya Nazim's Naiyaandi controversy seems be refusing to die. Even after two weeks, the actress is hitting the headlines on the same issue. Now, latest about the same is that Nayantara has blasted the Mallu girl for unnecessarily creating the controversy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam