»   » നയന്‍താരയുടെ ചിത്രത്തിലേക്കില്ലെന്ന് സല്‍മാന്‍

നയന്‍താരയുടെ ചിത്രത്തിലേക്കില്ലെന്ന് സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
നയന്‍താരയുടെ നായകന്മാരായി അഭിനയിക്കാന്‍ മടിക്കുന്ന നായകന്മാരുടണ്ടോ? നയന്‍സിന്റെ ആരാധകര്‍ ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ത്തന്നെ കോപാകുലരാകും.

എന്നാല്‍ ഹിന്ദിയിലെയും തമിഴിലെയും രണ്ട് മുന്‍നിര നടന്മാര്‍ നയന്‍സിന്റെ നായകപ്പട്ടം വേണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുന്നു. നയന്‍താരയുടെ നായകനാകാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ഹിന്ദിയില്‍ വാര്‍ത്താപ്രാധാന്യം നേടിയത് സല്‍മാന്‍ ഖാനാണെങ്കില്‍ ഇങ്ങ് തമിഴില്‍ ഇക്കാര്യം തുറന്ന് പറഞ്ഞത് യുവതാരം ജയം രവിയാണ്.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ഹിന്ദിയില്‍ പ്രഭുദേവ നയന്‍താരയെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. സല്‍മാന്‍ നായകനായ വാണ്ടഡ് എന്ന വിജയചിത്രത്തിന്റെ രണ്ടാംഭാഗമായിരുന്നു പ്രഭുദേവയുടെ മനസ്സിലെ പദ്ധതി.

ഈ ചിത്രത്തിലൂടെ നയന്‍താരക്ക് ബോളിവുഡില്‍ ഒരു നല്ല തുടക്കം നല്‍കുകയെന്നതും പ്രഭുദേവയുടെ അജണ്ടയിലെ പ്രധാന പദ്ധതിയായിരുന്നു. ചിത്രത്തിന്റെ പേര് മോസ്റ്റ് വാണ്ടഡ് ആകാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ എല്ലാം ശരിയായപ്പോള്‍ നായകനെ കിട്ടാനില്ലാത്ത അവസ്ഥ. നയന്‍താരയുടെ നായകനാകില്ലെന്ന് സല്‍മാന്‍ പ്രഭുദേവയോട് തുറന്നുപറഞ്ഞുവത്രേ. പക്ഷേ പ്രഭുവിന്റെ പടത്തില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നകാര്യം സല്ലു മറച്ചുവച്ചിട്ടുമില്ല.

ലണ്ടന്‍ ഡ്രീംസ് എന്ന ചിത്രത്തില്‍ അസിനൊപ്പം അഭിനയിച്ചതോടെയുണ്ടായ ഗോസിപ്പുകള്‍ നല്‍കിയ അനുഭവമാണോ മലയാളം വഴി തമിഴിലെത്തിയ നയന്‍സിന്റെ പടത്തില്‍ നിന്നും താരത്തെ പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് കാര്യം വ്യക്തമല്ല.

അമിത ഗ്ലാമര്‍ പ്രകടനം നടത്തി നയന്‍സ് സ്വന്തമായ സൃഷ്ടിച്ചെടുത്ത ഇമേജില്‍ താല്‍പര്യമില്ലാത്തതുകൊണ്ടാകാം ഇതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും നയന്‍സിനൊപ്പം നടിക്കാന്‍ സല്ലുവിനെക്കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

തമിഴില്‍ കാലാപതി എസ് അഗോരം പ്രഭുദേവയുമായി ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തില്‍ ജയം രവിയെയാണ് നായകനായി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നായികയായി എത്തുന്നത് നയന്‍സ് ആണെന്ന് അറിഞ്ഞതോടെ രവി ഏതാണ്ട് പിന്മാറുമെന്ന് ഉറപ്പായിരിക്കുകയാണത്രേ.

നയന്‍താരയൊഴികെ വേറെ ഏത് നടിക്കൊപ്പവും അഭിനയിക്കാന്‍ തയ്യാറാണെന്നാണത്രേ ജയം രവി പറഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ ത്രിശങ്കുവിലായിരിക്കുന്നത് പ്രഭുദേവയാണ്. നായകന്മാരാകാന്‍ സല്‍മാനും ജയം രവിയും തയ്യാറാണ്. എന്നാല്‍ പ്രഭുദേവയ്ക്കാണെങ്കില്‍ നയന്‍സിനെ വിട്ടൊരു കളിയുമില്ല.

അവസാനം ഇദ്ദേഹം നായികയെ മാറ്റുമോ അതോ നായികയ്ക്കുവേണ്ടി നായകന്മാരെ മാറ്റുമോ എന്ന് ഒരുപോലെ ഉറ്റുനോക്കുകയാണ് കോളിവുഡും ബോളിവുഡും

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam