»   » തെന്നിന്ത്യന്‍ താരറാണിമാരില്‍ ഉയര്‍ന്ന പ്രതിഫലം...നയന്‍താരയുടെ പ്രതിഫലം എത്രയാണെന്നറിയുമോ ?

തെന്നിന്ത്യന്‍ താരറാണിമാരില്‍ ഉയര്‍ന്ന പ്രതിഫലം...നയന്‍താരയുടെ പ്രതിഫലം എത്രയാണെന്നറിയുമോ ?

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. തുടക്കം മലയാള സിനിമയിലൂടെയാണെങ്കിലും പിന്നീട് തമിഴകത്തും തെലുങ്കിലുമാണ് താരം തിളങ്ങിയത്. ഇടയ്ക്ക് മലയാള ചിത്രങ്ങളിലും വേഷമിടുന്ന താരത്തിന് അന്യഭാഷകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച പല താരങ്ങളും ഇന്ന് തെന്നിന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ മുന്നില്‍ സ്ഥാനം പിടിച്ചിട്ടുള്ള അഭിനേത്രിയാണ് നയന്‍താര.

നിവിന്‍ പോളിയും റിന്നയും കുഞ്ഞു രാജകുമാരിക്കൊപ്പം, മാമോദീസ ചിത്രങ്ങള്‍ വൈറലാവുന്നു

താരങ്ങളെല്ലാം പൃഥ്വിരാജിന് പുറകെ.. ധ്യാനും അജുവും നീരജിനുമെല്ലാം ഒരേ അഭിപ്രായം.. തിരക്കഥ വെട്ടി

തെന്നിന്ത്യയില്‍ തന്നെ മികച്ച പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍താര. തമിഴിലും തെലുങ്കിലും അഭിനയിക്കുന്നതിനായി നാല് കോടിയോളം രൂപയാണ് താരം കൈപ്പറ്റുന്നത്. സിനിമയ്ക്ക് പുറമേ പരസ്യ ചിത്രങ്ങളിലും ഏറെ ഡിമാന്‍ഡുള്ള താരമാണ് നയന്‍താര.

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍വണ്‍ താരം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് ഡയാന മറിയം കുര്യനെന്ന തിരുവല്ലക്കാരി സിനിമയില്‍ തുടക്കം കുറിച്ചത്. ജയറാമായിരുന്നു ആദ്യ ചിത്രത്തിലെ നായിക. കുടംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചു

ജയറാമിനോടൊപ്പം അഭിനയിച്ച് സിനിമയില്‍ തുടക്കം കുറിച്ച നയന്‍താര പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രത്തിലും വേഷമിട്ടു. നാടന്‍ വേഷമായിരുന്നു താരത്തിന് ലഭിച്ചിരുന്നതെല്ലാം.

ശരത് കുമാറിനൊപ്പം തമിഴില്‍

ഹരി സംവിധാനം ചെയ്ത അയ്യ എന്ന സിനിമയിലൂടെയാണ് നയന്‍താര തമിഴില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് നയന്‍സിന്റെ സമയമായിരുന്നു. മികച്ച സ്വീകാര്യത ലഭിച്ച താരത്തിനെ തേടി നിരവധി അവസരങ്ങളെത്തി.

സഹതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന വളര്‍ച്ച

തമിഴിന് പുറമെ തെലുങ്ക് സിനിമയിലും തുടക്കം കുറിച്ച നയന്‍താര തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറുകയായിരുന്നു. പാപ്പരാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയായി നയന്‍താര മാറുകയായിരുന്നു.

സൂപ്പര്‍താരങ്ങളില്ലാതെയും സിനിമ വിജയിക്കുമെന്ന് തെളിയിച്ചു

താന്‍ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി അങ്ങേയറ്റം പരിശ്രമിക്കുന്ന നയന്‍താരയുടെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായി മാറി. സൂപ്പര്‍ താരങ്ങളില്ലാതെയും സിനിമ വിജയിപ്പിക്കാമെന്ന് താരം തെളിയിക്കുകയായിരുന്നു.

തെലുങ്കിലെ വിലപിടിപ്പുള്ള താരം

തമിഴില്‍ മാത്രമല്ല തെലുങ്കിലും വില പിടിപ്പുള്ള താരമാണ് നയന്‍താര. തെലുങ്ക് നടിമാര്‍ക്ക് ലഭിക്കുന്നതില്‍ ഉയര്‍ന്ന പ്രതിഫലമാണ് താരം പുതിയ ചിത്രത്തിലൂടെ സ്വന്തമാക്കിയിട്ടുള്ളത്.

പുതിയ തെലുങ്ക് ചിത്രത്തിലെ പ്രതിഫലം

ബാലയ്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി വേഷമിടുന്നത് നയന്‍താരയാണ്. മൂന്നുകോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി താരം കൈപ്പറ്റിയത്. തെലുങ്ക് സിനിമയില്‍ നായികമാര്‍ക്ക് ലഭിക്കുന്നതില്‍ മികച്ച തുകയാണിത്.

രാംചരണ്‍ ചിത്രത്തിലെ പ്രതിഫലം

രാം ചരണ്‍ നിര്‍മ്മിക്കുന്ന ബ്രഹമാണ്ഡ ചിത്രമായ സൈറായിലും നായികയായി വേഷമിടുന്നത് നയന്‍താരയാണ്. ചിരഞ്ജീവിയാണ് ചിത്രത്തില്‍ നായകന്‍. ഈ ചിത്രത്തിന് വേണ്ടി ആറര കോടി രൂപയാണ് താരം ആവശ്യപ്പെട്ടത്.

കരാര്‍ ഉറപ്പിച്ചു

നായികയായി നയന്‍താരയുടെ സ്ഥാനത്ത് മറ്റൊരാളെ പരിഗണിക്കാന്‍ കഴിയാതെ വന്നതോടെ നിര്‍മ്മാതാവ് കൂടിയായ രാം ചരണ്‍ നയന്‍സിനെ തന്നെ നായികയായി ഉറപ്പിക്കുകയായിരുന്നു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ മുട്ടണ്ട

പ്രതിഫലത്തിന്റെ കാര്യത്തില്‍ തെന്നിന്ത്യന്‍ താരറാണി ഏറെ മുന്നിലാണ്. തമിഴിലായാലും തെലുങ്കിലായാലും ഉയര്‍ന്ന പ്രതിഫലമാണ് താരം കൈപ്പറ്റുന്നത്.

You Won't Believe how much Nayanthara charged for Tata Sky Ad
English summary
Nayanthara's renumeration for Telugu Film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam