»   » അമല്‍ നീരദിന്റെ ത്രിഡി ചിത്രത്തില്‍ നയന്‍താര

അമല്‍ നീരദിന്റെ ത്രിഡി ചിത്രത്തില്‍ നയന്‍താര

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലാണ് തുടങ്ങിയതെങ്കിലും നയന്‍താര പ്രശസ്തിയും പണവും ഏറെയും നേടിയത് തമിഴകത്തെ അഭിനയത്തിലൂടെയാണ്. തമിഴില്‍ ബിക്കിനിയണിയാനും ഐറ്റം ഡാന്‍സ് ചെയ്യാനുമെല്ലാം തയ്യാറായ നയന്‍സ് ഒരുകാലത്ത് നമ്പര്‍ വണ്‍ സ്ഥാനത്ത് എത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ലൈംലൈറ്റില്‍ നിന്നും വിട്ടുനിന്ന നയന്‍സ് ഇപ്പോള്‍ എല്ലാം മാറ്റിവച്ച് വീണ്ടും അഭിനയത്തില്‍ മുഴുകുകയാണ്.

രണ്ടാംവരവില്‍ മലയാളത്തോട് നയന്‍സ് വിമുഖത കാണിയ്ക്കുന്നില്ല. മലയാളത്തില്‍ നിന്നും വരുന്ന മികച്ച വേഷങ്ങളെ നയന്‍സ് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. മധുപാല്‍ സംവിധാനം ചെയ്യുന്ന തൃഷ്ണയെന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി നയന്‍താരയെയാണ് തീരുമാനിച്ചിരിക്കന്നത്. നയന്‍സ് അഭിനയിക്കാന്‍ പോകുന്ന മറ്റൊരു മലയാളചിത്രം അമല്‍ നീരദ് ഒരുക്കുന്ന ത്രിഡി ചിത്രമാണ്.

അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് ത്രിഡിയില്‍ ഒരുക്കുന്നത്. തന്റെ ചിത്രങ്ങളില്‍ മികച്ച സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിക്കുന്നതില്‍ അമല്‍ എന്നും മിടുക്കു കാണിച്ചിട്ടുണ്ട്. അരിവാള്‍ ചുറ്റിക നക്ഷത്രവും ഇത്തരത്തില്‍ സാങ്കേതിക മികവുകൊണ്ടുകൂടി ശ്രദ്ധനേടുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Nayanthara to act in Amal Neerad's 3D film Arival Chuttika Nakshathram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam