»   » നയന്‍സ് വീണ്ടും വെങ്കിടേഷിന്റെ നായികയാകുന്നു

നയന്‍സ് വീണ്ടും വെങ്കിടേഷിന്റെ നായികയാകുന്നു

Posted By:
Subscribe to Filmibeat Malayalam

നയന്‍സ് വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിവാദങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്ന് രണ്ടു വര്‍ഷം നയന്‍സ് സിനിമയില്‍ നിന്ന് അല്പം അകലം പാലിച്ചു. 2010വരെ കയ്യില്‍ കൊള്ളത്തത്രയും സിനിമകളുമായി ഓടി നടന്ന നയന്‍സ് 2011ലും 12ലുമായി ആകെ ചെയ്തത് രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു. അതിനിടയില്‍ ഒരു പ്രണയവും പരാജയവും താരത്തെ വലിതോതില്‍ തളര്‍ത്തി.

ആ തളര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചെത്തിയ നയന്‍സിനെ 2013 എന്ന വര്‍ഷം സിനിമകള്‍ക്കൊണ്ട് മൂടി. ഒടുവില്‍ റിലീസ് ചെയ്ത രാജ റാണി വമ്പിച്ച വിജയം നേടി. പിന്നാലെ അജിത്തിനൊപ്പം അഭിനയിച്ച ആരംഭവും തിയേറ്ററിലെത്തി. മോശമില്ലാത്ത അഭിപ്രായമാണ് ഈ ചിത്രത്തിനും. ഇനി തെലുങ്കിലും തമിഴിലും ഒരുക്കുന്ന അനാമിക, പ്രൊഡക്ഷന്‍ നമ്പര്‍5, തമിഴില്‍- ഇത് കതിരവേലന്‍ കാതല്‍, ജയരാജന്റെ പേരിടാത്ത ഒരു ചിത്രം, തെലുങ്കില്‍- പഞ്ചമുഖി എന്നിങ്ങനെ നീളുന്നു നയന്‍സിന്റെ പുതയ പ്രൊജക്ടുകള്‍.

Nayanthara and Venatesh

അപ്പോഴിതാ വീണ്ടും അടുത്തൊരു ചിത്രത്തിന്റെ വാര്‍ത്ത. ഒരിക്കല്‍ കൂടെ വെങ്കിടേഷിന്റെ നായികയായി നയന്‍സ് തെലുങ്കില്‍ എത്തുന്നു. രാധ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാരുതിയാണ്. ലക്ഷ്മി, തുളസി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് വെങ്കിടേഷ്, നയന്‍താര ജോഡികള്‍ ഒന്നിക്കുന്നത്. 2014ല്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

English summary
Nayanathara will soon romance Venkatesh for a Telugu film to be directed by Maruthi. Sources say that the director has zeroed in on the pair for a unique romantic and family entertainer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam