»   » തമിഴിലെ തരംഗം മലയാളത്തിലും ആവര്‍ത്തിക്കാന്‍ നയന്‍സ് എത്തുന്നു: കാണാം

തമിഴിലെ തരംഗം മലയാളത്തിലും ആവര്‍ത്തിക്കാന്‍ നയന്‍സ് എത്തുന്നു: കാണാം

Written By:
Subscribe to Filmibeat Malayalam
ശക്തമായ സ്ത്രീ കഥാപാത്രത്തിൽ നയൻ‌താര വീണ്ടും മലയാളത്തിലേക്ക് | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍നായികമാരിലൊരാളാണ് നയന്‍താര. മലയാളത്തില്‍ സിനിമാ ജീവിതം തുടങ്ങിയ നടി പിന്നീട് തമിഴ്,തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചും താരപദവിയിലേക്ക് ഉയര്‍ന്നിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രം മനസിനക്കരെയാണ് നയന്‍താരയുടെതായി ആദ്യം പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്ന് തമിഴിലേക്ക് പോയ നയന്‍സ് സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നയന്‍സ് രജനീകാന്തിന്റെ നായികയായി അഭിനയിച്ച ചന്ദ്രമുഖി എന്ന ചിത്രം തമിഴ്‌നാട്ടില്‍ വന്‍വിജയം നേടിയ ചിത്രമായിരുന്നു. മോഹന്‍ലാല്‍ നായകനായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ചന്ദ്രമുഖി.

ചില കളളങ്ങള്‍ ചിലപ്പോ നല്ലതിനാ! ആകാംഷ നിറച്ച് മമ്മൂട്ടിയുടെ 'അങ്കിള്‍'ട്രെയിലറെത്തി! കാണാം

ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങളിലും അഭിനയിച്ചതോടെയാണ് നയന്‍സിന് കൂടുതല്‍ ആരാധകരെ ലഭിച്ചിരുന്നത്. തമിഴകത്തെ ലേഡീ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന താരം നായികാ പ്രാധാന്യമുളള സിനിമകളിലാണ് ഇപ്പോള്‍ കൂടുതലായും അഭിനയിച്ചു വരുന്നത്. നയന്‍സ് തമിഴില്‍ മുഖ്യ വേഷത്തിലെത്തിയ മായ,അറം,ഡോറ തുടങ്ങിയ ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. നയന്‍സ് മുഖ്യ കഥാപാത്രമായി തമിഴില്‍ എത്തിയ ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യത ലഭിച്ചതോടെ ഇത്തരത്തില്‍ മലയാളത്തിലും ഒരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

ലേഡീ സൂപ്പര്‍സ്റ്റാറുകളുടെ കാലം

ഇപ്പോള്‍ നടിമാര്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രങ്ങള്‍ കൂടുതലായി വരുന്ന പ്രവണതയാണ് സിനിമാ രംഗത്ത് നടന്നുക്കൊണ്ടിരിക്കുന്നത്. നയന്‍താര,അനുഷ്‌ക ഷെട്ടി,തൃഷ തുടങ്ങിയ നടിമാരുടെയെല്ലാം ചിത്രങ്ങള്‍ ഇത്തരത്തില്‍ കൂടുതലായി റിലീസ് ചെയ്യപ്പെടുന്നുണ്ട്. തമിഴില്‍ നയന്‍താരയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത്തരത്തില്‍ താരത്തിന്റെതായി കൂടുതല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങുവാനുളള കാരണം. നയന്‍സ് കളക്ടര്‍ വോഷത്തില്‍ എത്തിയ തമിഴ് ചിത്രം അറം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു. ഗോപി നൈനാര്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. നായകന്‍മാരുടെ സാന്നിദ്ധ്യമില്ലാതെ നടിമാര്‍ ഒറ്റയ്ക്ക് സിനിമയെ മുന്നോട്ടുകൊണ്ടു പോവുന്ന കാഴ്ചയായിരുന്നു അറം ചിത്രത്തിലൂടെ പ്രേക്ഷകന് കാണാന്‍ സാധിച്ചിരുന്നത്. ഹൊറര്‍ സിനിമകളായി പുറത്തിറങ്ങിയ ഡോറ,മായ എന്നീ ചിത്രങ്ങളും ഈ ഗണത്തില്‍പ്പെട്ടവയായിരുന്നു.

പുതിയ നിയമത്തിന് ശേഷം നയന്‍സ്‌

മമ്മൂട്ടിയുടെ നായികയായി പുതിയ നിയമം എന്ന ചിത്രത്തിലായിരുന്നു നയന്‍താര ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നത്. എ.കെ സാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വാസുകി അയ്യര്‍ എന്ന ശ്രദ്ധേയ കഥാപാത്രമായിട്ടാണ് നയന്‍സ് എത്തിയിരുന്നത്. വ്യത്യസ്ഥ പ്രമേയവും വേറിട്ടൊരു അവതരണവും കാണിച്ച ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. മമ്മൂട്ടിക്കൊപ്പമുളള നയന്‍സിന്റെ നാലാമത്തെ ചിത്രമായിരുന്നു പുതിയ നിയമം. തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി, ഷീലു എബ്രഹാം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. പുതിയ നിയമത്തിന് ശേഷം മറ്റൊരു ശ്രദ്ധേയ ചിത്രവുമായിട്ടാണ് താരം എത്തുന്നത്.

മലയാളത്തിലും തിളങ്ങാന്‍ നയന്‍സ്

മലയാളത്തിലും നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. മുന്നറിയിപ്പ് ലീല,ചാര്‍ളി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ച ഉണ്ണി ആര്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്. മമ്മൂട്ടി ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു മുന്നറിയിപ്പ്. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിച്ച പോലൊരു ക്ലൈമാക്‌സായിരുന്നു പ്രേക്ഷകന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഉണ്ണി ആറിന്റെ മികച്ച തിരക്കഥയുടെ കരുത്തിലായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയിരുന്നത്. ഉണ്ണിയുടെ രചനയില്‍ പുറത്തിറങ്ങിയ ചാര്‍ളി എന്ന ദുല്‍ഖര്‍ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടൊരു സിനിമയായിരുന്നു. ദുല്‍ഖറിന് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നത് ചാര്‍ളി എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു. ഉണ്ണിയുടെ തിരക്കഥയില്‍ ഒരുക്കുന്ന നയന്‍താര ചിത്രവും ഇത്തരത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സിനിമയായിരിക്കുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

കോട്ടയം കുര്‍ബാന

പൂര്‍ണമായും സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കികൊണ്ടുളള ഒരു കഥയാണ് ചിത്രത്തിന് വേണ്ടി ഉണ്ണി ആര്‍ തയ്യാറാക്കിയിരിക്കുന്നത്. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനിമേഷന്‍,പരസ്യ നിര്‍മ്മാണം എന്നീ മേഖലകളിലെ പരിചയസമ്പത്തുമായാണ് മഹേഷ് തന്റെ ആദ്യ ചിത്രവുമായി എത്തുന്നത്. കോട്ടയം കുര്‍ബാന എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ കോട്ടയം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. നയന്‍താരയ്ക്കു പുറമേ മലയാളത്തിലെ മറ്റു പ്രധാന അഭിനേതാക്കളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കേരളത്തെ കീഴടക്കി കമ്മാരന്‍! കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്, ദിലീപേട്ടന്‍ കിടിലനാക്കിയെന്ന് ആരാധകര്‍

ഒരെണ്ണം സെറ്റായി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പൂരമാണ്!! പ്രേമസൂത്രം ട്രെയിലർ പുറത്ത്

English summary
nayanthara's new malayalam movie with writer unni r

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X