»   » നയന്‍സ് ഒരിക്കല്‍ കൂടി ബിക്കിനി സാഹസത്തിന്

നയന്‍സ് ഒരിക്കല്‍ കൂടി ബിക്കിനി സാഹസത്തിന്

Posted By:
Subscribe to Filmibeat Malayalam

പിറന്നാളാഘോഷത്തിന്റെ ലഹരിയിലാണ് തെന്നിന്ത്യന്‍ താരം നയന്‍താര. നവംബര്‍ 18ന് ഇരുപത്തിയേഴാം പിറന്നാളോഘോഷിച്ച നയന്‍സ തെന്നിന്ത്യയിലെ തന്റെ നഷ്ടപ്രതാപം തിരിച്ചുപിടിയ്ക്കാനുള്ള യത്‌നത്തിലാണ്.

സ്വകാര്യ ജീവിതത്തില്‍ നേരിട്ട തിരിച്ചടികളെല്ലാം മറന്ന് വീണ്ടും വെള്ളിത്തിരയുടെ താരമായി മാറാനാണ് നയന്‍സിന്റെ ലക്ഷ്യം. സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ സിനിമകളിലൂടെ തിരിച്ചുവരാനാണ് നടിയുടെ ശ്രമം. അതേസമയം തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമറിന്റെ പ്രധാന്യമറിയാവുന്ന നടി അത്തരം റോളുകളോടും മുഖംതിരിയ്ക്കുന്നില്ല. ബില്ലയിലെ ബിക്കിനി വേഷം ഒരിയ്ക്കല്‍ കൂടി അണിയാനുള്ള നയന്‍സിന്റെ തീരുമാനം അതാണ് സൂചിപ്പിയ്ക്കുന്നത്. നാഗാര്‍ജ്ജുനയെ നായകനാക്കി ദശരഥ് കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ലവ് സ്‌റ്റോറിയിലായിരിക്കും നയന്‍താരയുടെ ബിക്കിനി അവതാരമത്രേ.

2007ല്‍ ഇറങ്ങിയ ബില്ലയിലെ ബിക്കിനിയണിഞ്ഞുള്ള രംഗങ്ങളിലൂടെ തമിഴകത്തെ മറ്റുസുന്ദരിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കാന്‍ നയന്‍സിന് സാധിച്ചിരുന്നു. ലൗ സ്റ്റോറിയില്‍ ഒരു ബീച്ചിലുള്ള ഗാനരംഗത്തിലാണ് നയന്‍താര ബിക്കിനി അണിയാന്‍ പോകുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കോക്കിലെ അതിമനോഹരമായ കടല്‍തീരത്താകും ഈ ഗാനരംഗം ഷൂട്ട് ചെയ്യുക. രണ്ടാംവരവില്‍ ഇതാദ്യമായാണ് ഒരു ഗ്ലാമര്‍ റോളിന് നയന്‍സ് സമ്മതം മൂളുന്നതെന്നും ശ്രദ്ധേയമാണ്. അജിത്ത്-ആര്യ ടീം ഒന്നിയ്ക്കുന്ന വി്ഷ്ണുവര്‍ദ്ധന്‍ ചിത്രത്തിലൂടെയാണ് തമിഴില്‍ നയന്‍സ് തിരിച്ചുവരുന്നത്.

കഴിഞ്ഞ മാസം ആന്ധ്ര സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നയന്‍താരയെ തേടിയെത്തിയിരുന്നു. ശ്രീരാമ രാജ്യം എന്ന ചിത്രത്തില്‍ സീതയുടെ വേഷം അവതരിപ്പിച്ചതിനായിരുന്നു. അംഗീകാരം. പ്രണയത്തിലും മറ്റു ഗോസിപ്പുകളിലും കുടുങ്ങിയ നയന്‍സിന്റെ കാലം അവസാനിച്ചുവെന്ന് കളിയാക്കിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ആന്ധ്ര സര്‍ക്കാരിന്റെ പുരസ്‌ക്കാരം.

English summary
Nayantara sizzled with her bikini act in Billa starring Ajith Kumar and is ready to do it again for Nagarjuna's forthcoming Telugu film Love Story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam