»   » നയന്‍ ആരെയും കൊതിപ്പിയ്ക്കുന്ന ലുക്കില്‍; ബാബു ബെഗാരു ടീസര്‍ കാണൂ

നയന്‍ ആരെയും കൊതിപ്പിയ്ക്കുന്ന ലുക്കില്‍; ബാബു ബെഗാരു ടീസര്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

തമിഴില്‍ മാത്രമല്ല, തെലുങ്കിലും നയന്‍താരയ്ക്ക് നല്ല കാലമാണ്. നയന്‍താരയും വെങ്കടേഷ് ദഗുപതിയും ഒന്നിയ്ക്കുന്ന ബാബു ബെഗാരം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

നയന്‍താരയുടെ ആരെയും കൊതിപ്പിയ്ക്കുന്ന സൗന്ദര്യം ടീസറിലെ ആകര്‍ഷണമാണ്. വെങ്കിടേഷ് ചിത്രത്തില്‍ ഓരു പൊലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. 48 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ പശ്ചാത്തല സംഗീതവും മികച്ചു നില്‍ക്കുന്നു.

nayan

മാരുതിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. റിച്ചാര്‍ഡ് പ്രസാദ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗിബ്ബാരനാണ്. സിത്താര എന്റര്‍ടൈന്‍മെന്‍്‌റിലിന്റെ ബാനറില്‍ എസ് നാഗ വംശിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നയന്‍ വീണ്ടും തെലുങ്കിലെത്തുന്നത്. 2014 ല്‍ അനാമിക എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. നേരത്തെ നയനും വെങ്കിടേഷും ഒന്നിച്ച തുളസി എന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു.

English summary
Nayanthara and Venkatesh romance in 'Babu Bangaram'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam