»   » അഹങ്കാരമായിരുന്നോ.. ബാഹുബലിയിലെ ദേവസേനയുടെ വേഷം തേടി വന്നിട്ടും നയന്‍ ഉപേക്ഷിക്കാന്‍ കാരണം?

അഹങ്കാരമായിരുന്നോ.. ബാഹുബലിയിലെ ദേവസേനയുടെ വേഷം തേടി വന്നിട്ടും നയന്‍ ഉപേക്ഷിക്കാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി ബാഹുബലി ദ കണ്‍ക്ലൂഷന്‍ പത്ത് ദിവസം കൊണ്ട് ആയിരം കോടി ക്ലബ്ബിലേക്ക് കടന്നു. ഇന്ത്യന്‍ സിനിമയ്ക്കും സിനിമാ പ്രേമികള്‍ക്കും തലയുയര്‍ത്തി നില്‍ക്കാന്‍ ലഭിച്ച അവസരം. സിനിമയ്ക്ക് പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചവരെല്ലാം ആ സന്തോഷം ആഘോഷിക്കുന്നു.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നയന്‍താര എന്തിനാണ് ധൃതിപിടിച്ച് പോര്‍ച്ചുഗലിലേക്ക് പോയത് ?

ഇന്ത്യന്‍ സിനിമയുടെ ഈ വിജയത്തില്‍ അഭിമാനിയ്ക്കുന്നതിനൊപ്പം നടി നയന്‍താരയ്ക്ക് ചെറിയൊരു നഷ്ടബോധമുണ്ട്. തന്റെ തെറ്റായ തീരുമാനം കൊണ്ട് ബാഹുബലിയിലെ ഒരു പ്രധാന കഥാപാത്രം നഷ്ടപ്പെടുത്തിയ നടിയാണ് നയന്‍താര. എന്തായിരുന്നു കാരണം?

ഏത് വേഷം

അനുഷ്‌ക ഷെട്ടി തകര്‍ത്തഭനയിച്ച ദേവസേന എന്ന കഥാപാത്രമാണ് നയന്‍താരയെ തേടിയെത്തിയത്. ചിത്രം മലയാളത്തില്‍ ഒരുക്കുകയാണെങ്കില്‍ നയന്‍ ചെയ്താല്‍ നന്നാവുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു അവസരം ശരിയ്ക്കും വന്നിട്ടും ഉപേക്ഷിച്ച നടിയാണ് നയന്‍.

എന്തായിരുന്നു കാരണം

ആ സമയത്ത് നയന്‍ തമിഴില്‍ കുറേയേറെ ചിത്രങ്ങളുമായി തിരക്കിലായിരുന്നു. ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞാണ് നയന്‍ പിന്മാറിയത്. മാത്രമല്ല, തമിഴ് വിട്ട് മലയാളത്തില്‍ പോലും അധികം സിനിമകള്‍ ചെയ്യാന്‍ നയന് അന്ന് താത്പര്യമില്ലായിരുന്നു. തെലുങ്ക് ചിത്രങ്ങളും അങ്ങനെ തന്നെ.

ശിവഗാമിയുടെ വേഷം

അതുപോലെ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവഗാമി എന്ന കഥാപാത്രത്തിന് വേണ്ടി ശ്രീദേവിയെ ആയിരുന്നുവത്രെ ആദ്യം എസ്എസ് രാജമൗലി പരിഗണിച്ചിരുന്നത്. എന്നാല്‍ തമിഴില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചുന്ന പുലി എന്ന ചിത്രത്തിന് അവസരം നല്‍കിയത് കൊണ്ട് ബാഹുബലി ഉപേക്ഷിക്കുകയായിരുന്നു.

ഹൃത്വിക് റോഷനും ജോണ്‍ എബ്രഹാമും

ഹൃത്വിക് റോഷനും ജോണ്‍ എബ്രഹാമിനും ബാഹുബലിയില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടായിരുന്നു. ബാഹുബലി തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി സംവിധാനം ചെയ്യാനായിരുന്നു രാജമൗലിയുടെ ആദ്യ തീരുമാനം. അപ്പോള്‍ നായകനെയും വില്ലനെയും മാറ്റി പരീക്ഷിക്കണമെന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെയും ജോണ്‍ എബ്രഹാമിനെയുമാണ് അതിനായി കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റി, തമിഴിലും തെലുങ്കിലും മാത്രമായി സംവിധാനം ചെയ്യുകയായിരുന്നു.

English summary
Nayanthara was supposed to do role of Devasena in Baahubali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam