»   » നയന്‍താരയുടെ പിതാവ് ഗുരുതരാവസ്ഥയില്‍

നയന്‍താരയുടെ പിതാവ് ഗുരുതരാവസ്ഥയില്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
അഭിനയരംഗത്തേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് കുര്യന്‍.

തന്റെ സിനിമാത്തിരക്കുകള്‍ മാറ്റിവച്ച് നയന്‍താര പിതാവിനെ ശ്രുശ്രൂഷിയ്ക്കാനായി ഇവിടെയെത്തിയതായാണ് അറിയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് നടിയുടെ കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ പരിശോധനകള്‍ക്ക് ഇദ്ദേഹത്തെ വിധേയമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് അഭിനയരംഗത്ത് തിരിച്ചെത്താന്‍ നയന്‍സ് തീരുമാനിച്ചത്. അജിത്തും നയന്‍സും ഒന്നിയ്ക്കുന്ന വിഷ്ണുവര്‍ദ്ധന്‍ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തയാഴ്ച മുംബൈയില്‍ ആരംഭിയ്ക്കുമെന്നാണറിയുന്നത്.

English summary
Nayanthara's dad is reportedly critically ill and the actress is said to be nursing him at a hospital in Trivandrum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam