»   » മലയാളത്തിന്റെ 'പളുങ്കി'ന് തമിഴില്‍ തിളക്കം

മലയാളത്തിന്റെ 'പളുങ്കി'ന് തമിഴില്‍ തിളക്കം

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പളുങ്കിന് തമിഴില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. ആരെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായിലല്ലേ. പളുങ്ക് എന്ന ചിത്രത്തിലൂടെ മമ്മൂക്കയുടെ മകളായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട നമ്മുടെ നസ്‌റിയയെ കുറിച്ചു തന്നെ.

തമിഴ് നടന്‍ ധനുഷിന്റെ നായികയായി 'നെയ്യാണ്ടി' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ നസ്‌റിയയെ തേടി തമിഴകത്തു നിന്ന് നിറയെ അവസരങ്ങള്‍ എത്തുകയാണ്. ഇപ്പോള്‍, യുവനടന്‍ ജീവയുടെ നായികയാകാന്‍ നറുക്ക് വീണിരിക്കുന്നത് നസ്‌റിയയ്ക്കാണ്.

nazriya nazim

സൂപ്പര്‍ഗുഡ് മൂവീസ് എന്ന ജീവയുടെ സ്വന്തം ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് 'നീ നല്ല വരുവാട' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഏതായാലും നായിക നമ്മുടെ നസ്‌റിയ തന്നെ.

അടുത്തിടെ ഉദയനിധി സ്റ്റാലിന്റെ ചിത്രത്തിനായും നസ്‌റിയയെ സമീപിച്ചിരുന്നത്രെ. ഇപ്പോള്‍തന്നെ നയ്യാണ്ടി കൂടാതെ 'രാജറാണി', 'തിരുമണം എന്ന നിക്കാഹ്' എന്നീ ചിത്രങ്ങള്‍ തമിഴില്‍ റിലീസിന് ഒരുങ്ങുകയാണ്. ഇത് കൊണ്ടെല്ലാമാണ് തമിഴകത്ത് വേഗത്തിലുയര്‍ന്നു വന്ന താരമെന്ന ബഹുമതി നസ്‌റിയക്ക് സ്വന്തമായത്.

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി 'സലാലാ മൊബൈല്‍സ്' എന്ന ചിത്രത്തിലാണ് നസ്‌റിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Nazriya has been put up with Jiiva for 'Nee Nalla Varuvada', that will be produced by Super Good films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam