»   » ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷം കണ്ട് നസ്‌റിയ പറഞ്ഞത്, ദിതാണ് ഭാര്യ!!!

ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷം കണ്ട് നസ്‌റിയ പറഞ്ഞത്, ദിതാണ് ഭാര്യ!!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ക്യൂട്ട് കപ്പിള്‍സായ ഫഹദ് ഫാസിലും നസ്‌റിയ നസീമും ഇപ്പോള്‍ സിനിമാഭിനയത്തിന്റെ തിരക്കിലാണ്. ആ തിരക്കുകള്‍ക്കിടയിലും ഇരുവരും പരസ്പരം പ്രശംസിയ്ക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നു.

ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം കണ്ട് നസ്രിയ തന്റെ ട്വിറ്ററിലെഴുതിയ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതാണ് ഭാര്യ എന്ന് ട്വീറ്റിന് മറുപടികള്‍ വരുന്നു.

ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല, പിന്നീട് അത് എന്നെ ഒരുപാട് വേദനിപ്പിച്ചു എന്ന് കീര്‍ത്തി സുരേഷ്

നസ്‌റിയ എഴുതിയത്

വേലൈക്കാരന്‍ വളരെ അധികം ആസ്വദിച്ചു. ഭര്‍ത്താവില്‍ ഒരുപാട് സന്തോഷിക്കുന്നു (Enjoyed a lot #velaikaran movie.. And so much happy for my love ) എന്നാണ് നസ്‌റിയ ട്വിറ്ററില്‍ എഴുതിയത്.

വില്ലനായി ഫഹദ്

തമിഴകത്ത് ക്യൂട്ട് നായികയായിട്ടാണ് നസ്‌റിയ നസീം എത്തിയത്. എന്നാല്‍ ശിവകാര്‍ത്തികേയനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വൈലൈക്കാരനില്‍ നെഗറ്റീവ് വേഷമായിരുന്നു ഫഹദിന്.

തമിഴകം പ്രശംസിക്കുന്നു

ഫഹദ് ഫാസിലിന്റെ സ്വാഭാവികാഭിനയത്തെ പ്രശംസിയ്ക്കുകയാണ് ഇപ്പോള്‍ തമിഴകം. ചിത്രത്തിലെ നായകന്‍ ശിവകാര്‍ത്തികേയന്‍ ഫഹദിനെ ഹോളിവുഡ് നായകന്മാരുമായിട്ടാണ് താരതമ്യം ചെയ്തത്.

മണിരത്‌നം ചിത്രം

വേലൈക്കാരന്‍ റിലീസ് ആയതോടെ ഫഹദിനെ തേടി തമിഴ് ചിത്രങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. മണിരത്‌നം ചിത്രമുള്‍പ്പടെ രണ്ട് തമിഴ് ചിത്രങ്ങള്‍ ഫഹദ് കരാറ് ചെയ്തു എന്നാണ് വാര്‍ത്തകള്‍

നസ്‌റിയ തിരക്കില്‍

വിവാഹം ശേഷമുള്ള ഇടവേള കഴിഞ്ഞ് നസ്‌റിയ നസീമും സിനിമാഭിനയത്തില്‍ തിരിച്ചെത്തിയിരിയ്ക്കുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരി വേഷമാണ് നസ്‌റിയയ്ക്ക്.

English summary
Actress Nazriya Nazim tweeted that, 'Enjoyed a lot velaikaran movie ?? And so much happy for my love ??'. Velaikkaran is Fahadh Faasil's debut movie in Tamil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X