»   » നസ്രിയയ്ക്ക് പഠിത്തത്തിലും വലുതല്ല അഭിനയം

നസ്രിയയ്ക്ക് പഠിത്തത്തിലും വലുതല്ല അഭിനയം

Posted By:
Subscribe to Filmibeat Malayalam

സിനിമയുടെയും മോഡലിങ്ങിന്റെയുമെല്ലാം വെള്ളിവെളിച്ചത്തിലേയ്‌ക്കെത്തുമ്പോള്‍ വിദ്യാഭ്യാസമെന്ന കാര്യം സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ് പലപ്പോഴും നടീനടന്മാര്‍ ചെയ്യാറുള്ളത്. ഇത്തരത്തില്‍ വിദ്യാഭ്യാസം പൂര്‍്ത്തിയാക്കാതിരുന്നവര്‍ ഏറെയുണ്ട് മലയാളസിനിമയില്‍. സിനിമ നല്‍കുന്ന പ്രശസ്തിയും പണവുമുള്ളപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കുറവ് അറിയില്ലെങ്കിലും പിന്നീട് എല്ലാം അവസാനിയ്ക്കുമ്പോള്‍ പഠിച്ചില്ലല്ലോയെന്ന് സങ്കടപ്പെട്ടവര്‍ ചിലരെങ്കിലുമുണ്ടാകും.

ഇത്തരത്തില്‍ വിദ്യാഭ്യാസമില്ലാത്ത നടിയായി മാറാന്‍ എന്തായാലും നടി നസ്രിയ നസീം ഒരുക്കമല്ല. അഭിനയത്തിരക്കുകള്‍ക്കിടയിലും നസ്രിയ കോളെജില്‍ ചേര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ നസ്രിയ മാര്‍ ഇവാനിയോസ് കോളെജില്‍ ബികോമിനാണ് പ്രവേശനം നേടിയിരിക്കുന്നത്.

നേരം എന്ന ചിത്രത്തോടുകൂടി ഭാഗ്യം തെളിഞ്ഞ നസ്രിയയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ധനുഷിനൊപ്പം നയ്യാണ്ടിയെന്ന ചിത്രത്തിലാണ് നസ്രിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയിലെ ലൊക്കേഷനില്‍ നിന്നുമാണ് കൊളെജ് പ്രവേശനത്തിനായി നസ്രിയ നാട്ടിലെത്തിയത്. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്ന സലാല മൊബൈല്‍സ് ആണ് നസ്രിയയെ കരാര്‍ ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം.

English summary
The likes on her Facebook page may have crossed seven lakhs recently and her films may have broke box office records

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam