»   » നസ്രിയയുടെ ചിത്രം ഫേസ്ബുക്കിലിട്ടവരും കുടുങ്ങുമോ?

നസ്രിയയുടെ ചിത്രം ഫേസ്ബുക്കിലിട്ടവരും കുടുങ്ങുമോ?

Posted By:
Subscribe to Filmibeat Malayalam

തമിഴ് ചിത്രമായ നെയ്യാണ്ടിയ്ക്കുവേണ്ടി ഡ്യൂപ്പിനെവച്ചെടുത്ത രംഗങ്ങള്‍ തന്റേതെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേരളത്തിലും ഐടി നിയമപ്രകാരം നടി നസ്രി നസിം കേസ് കൊടുത്തേയ്ക്കുമെന്ന് സൂചന.ട

നയ്യാണ്ടിയുടെ അണിയറക്കാര്‍ ഡ്യൂപ്പിനെ വച്ചെടുത്ത ചിത്രങ്ങള്‍ തന്റേതെന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് നടി തമിഴ്‌നാട് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കേരളത്തിലും പരാതി നല്‍കിയേയ്ക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 8ന് ചൊവ്വാഴ്ചയാണ് നസിം തമിഴ്‌നാട് പൊലീസില്‍ പരാതി നല്‍കിയത്. തമിഴ് സിനിമാതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിനും നസ്രിയ പരാതി നല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ തന്റേതല്ലാത്ത ചിത്രം തന്റേതെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടി കേസ് കൊടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഫേസ്ബുക്കിലും മറ്റും ഫോട്ടോ ഷെയര്‍ ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടിയ്ക്കു സാധ്യതയുണ്ട്.

ഇതിനിടെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ മുഖ്യമന്ത്രി ജയലളിതയ്ക്ക് നേരിട്ട് പരാതി നല്‍കാനും നസ്രിയ ശ്രമിക്കുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ചിത്രത്തിന്റെ റിലീസിങും പ്രശ്‌നത്തിലാവാനിടയുണ്ട്.

English summary
Actress Nazriya who is in controversy of the scenes of Tamil film Naiyandi may file a petition against the persons who are spreading photos on internet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam