»   » വിവാദസീന്‍: നസ്രിയ പരാതി പിന്‍വലിയ്ക്കും

വിവാദസീന്‍: നസ്രിയ പരാതി പിന്‍വലിയ്ക്കും

Posted By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ സീനുകളുടെ പേരില്‍ വിവാദത്തിലായ നെയ്യാണ്ടിയെന്ന ചിത്രത്തിന്റെ സംവിധായകനെതിരെ നല്‍കിയ പരാതി നടി നസ്രിയ നസീം പിന്‍വലിയ്ക്കുന്നു. ചിത്രത്തില്‍ ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ തന്റെ അനുവാദമില്ലാതെ തന്റേതെന്ന മട്ടില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നസ്രിയ കഴിഞ്ഞ ദിവസം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

സിനിമയുടെ പ്രിവ്യൂ കണ്ടപ്പോള്‍ അതില്‍ വിവാദത്തിന് കാരണമായ സീന്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പരാതി പിന്‍വലിയ്ക്കാന്‍ നസ്രിയ തീരുമാനിച്ചത്. പൊലീസില്‍ പരാതി നല്‍കിയതിനൊപ്പം തമിഴ് നടികര്‍ സംഘത്തിനും താരം പരാതി നല്‍കിയിരുന്നു.

നസ്രിയ പരാതി നല്‍കിയതിന് പിന്നാലെ താരത്തിന്റെ അറിവോടുകൂടിത്തന്നെയാണ് വിവാദമായ സീന്‍ ഷൂ്ട് ചെയ്തിരിക്കുന്നതെന്ന വിശദീകരണവുമായി സംവിധായകന്‍ സര്‍ഗുണം രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ സീനിനെക്കുറിച്ച് ആദ്യമായി ചര്‍ച്ചകള്‍ വന്നതും മറ്റും ഫേസ്ബുക്കിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമായിരുന്നു.

നസ്രീയയും ധനുഷും നായികാ നായകന്മാരാകുന്ന നെയ്യാണ്ടി വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.

English summary
Actress Nazriya Nazim may withdraw the petition filed against makers of Naiyaandi after watching the preview show.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam